-->
എൻ എസ് എസിന്റെ സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും നിർണായകമായി. കോൺഗ്രസ് നേതാക്കൾ ഐക്യശ്രമങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ച് എൻ എസ് എസിന് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം തന്നെ ഡയറക്ടർ ബോർഡിലുള്ള ഐക്യ നീക്കത്തെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കളുമായി കോൺഗ്രസിലെ ഉന്നതർ ചർച്ച നടത്തിയെന്നും സൂചനയുണ്ട്.
തുഷാർ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കം എൻ ഡി എക്കും ബി ജെ പിക്കും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ആശങ്കയടക്കം കോൺഗ്രസ് പങ്കുവെച്ചതായാണ് വ്യക്തമാകുന്നത്. ഇത് കൂടി പരിഗണിച്ചാണ് സാമുദായിക ഐക്യ നീക്കത്തിൽ നിന്നും അതിവേഗത്തിൽ പിന്മാറാൻ എൻ എസ് എസ് തയ്യാറായതെന്നാണ് സൂചന.