Saturday, March 14, 2026 Last Updated 57 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 02.30 PM

' ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു,എന്നും ഇന്ത്യയില്‍ തന്നെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം' ; റിപ്പബ്ലിക് ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് മീനാക്ഷി അനൂപ്

day, post

നടിയായും അവതാരകയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ടും സമാധാനം ഉളളതും ഇന്ത്യയിലാണെന്ന് മീനാക്ഷി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും ശമ്പള വര്‍ദ്ധനയോന്നും തന്നെ ഉണ്ടാവുന്നില്ലെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ഇന്ത്യയില്‍ ജീവിക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മീനാക്ഷി പറയുന്നുണ്ട്. ഇനി വരുന്ന റിപ്പബ്ലിക്കുകള്‍ കൂടുതല്‍ രാജ്യപുരോഗതിയുടേയും ശാസ്ത്ര പുരോഗതിയുടേതുമാവട്ടേയെന്നും താരം ആശംസിക്കുന്നു.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു.. എൻ്റെ രാജ്യം എനിക്ക് ഇഷ്ടവുമാണ് .. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതും തന്നെയാണ്... നമ്മുടെ രാജ്യം ശാസ്ത്ര പുരോഗതിയിലും മുന്നിൽ തന്നെയാണ് .. പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട് പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും .. മാത്രമല്ല ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും ..എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം ... പ്രത്യേകിച്ച് കേരളത്തിൽ .. എല്ലാവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിനാശംസകൾ .. ഇനി വരും റിപ്പബ്ലിക്കുകൾ കൂടുതൽ ..കൂടുതൽ... രാജ്യപുരോഗതിയുടേയും ...ശാസ്ത്ര പുരോഗതിയുടേതുമാവട്ടെ...

Ads by Google
Ads by Google
LATEST NEWS
TRENDING NOW