-->
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് ബോക്സ് ഓഫീസിൽ സൂപ്പർ വിജയം തുടരുന്നു. 2 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ്സ് കളക്ഷൻ 14.05 കോടി രൂപ. 7 കോടി 73 ലക്ഷമാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിരുന്നത്. ആദ്യ വീക്കെൻഡിൽ വമ്പൻ കലക്ഷൻ ലക്ഷ്യമിട്ടാണ് ചിത്രം കുതിക്കുന്നത്. ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും മികച്ച കലക്ഷൻ ആണ് നേടുന്നത്. ലോകമെമ്പാടും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
കേരളത്തിൽ എക്സ്ട്രാ സ്ക്രീനുകളും എക്സ്ട്രാ ഷോകളും കൂട്ടിച്ചേർത്തു കൊണ്ടാണ് ചിത്രം കുതിപ്പ് തുടരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തുമുള്ള നിരൂപകരും മികച്ച അഭിപ്രായമാണ് നൽകുന്നത്. പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്.