Thursday, March 19, 2026 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 09.56 AM

എംഎം മണിയുടെ ഭീഷണി പ്രസംഗത്തില്‍ പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയില്‍: എസ് രാജേന്ദ്രന്‍

s-rajendran, mm-mani, death, threat

മൂന്നാറില്‍ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ എംഎല്‍ എ എസ് രാജേന്ദ്രന്‍. ഭീഷണിയില്‍ തനിക്ക് പേടിയില്ല. തന്നെ എന്തെങ്കിലും ചെയ്യണമെങ്കില്‍ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു

എംഎം മണിക്ക് മറുപടി പറയാന്‍ അവസരം വരും. മണി പറയുന്നതെല്ലാം നാടന്‍ ഭാഷയാണെന്നല്ലേ പാര്‍ട്ടി സെക്രട്ടറി വരെ പറഞ്ഞിട്ടുള്ളതെന്ന് എസ് രാജേന്ദ്രന്‍ പരിഹസിച്ചു. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നും പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ചെയ്യിപ്പിക്കരുതെന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.

ദേവികുളം മുന്‍ എം എല്‍ എയും , സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ കഴിഞ്ഞദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മൂന്നാറില്‍ നടന്ന സിപിഐഎമ്മിന്റെ പൊതുയോഗത്തിലാണ് എം എം മണിയുടെ ഭീഷണി. പാര്‍ട്ടി ആനുകൂല്യത്തില്‍ എംഎല്‍എ ആയ രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിക്കണം. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ തീര്‍ത്തു കളയുമെന്നും പ്രസംഗത്തിനിടയില്‍ എംഎം മണിയുടെ ആംഗ്യം.

രാജേന്ദ്രന്‍ ആര്‍എസ്എസിലോ, ബിജെപിയിലോ ചേര്‍ന്നാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ലന്നും പാര്‍ട്ടിയില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുത്ത് വെല്ലുവിളിച്ചാല്‍ താനാണെങ്കിലും തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW