Saturday, March 14, 2026 Last Updated 32 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.38 PM

രക്‌തസാക്ഷി ഫണ്ട്‌ തട്ടാന്‍ അനുവദിക്കില്ല: ഗോവിന്ദന്‍

uploads/news/2026/01/822575/k7.jpg

തിരുവനന്തപുരം: രക്‌തസാക്ഷി ഫണ്ട്‌ തട്ടിപ്പ്‌ നടത്താനോ അതില്‍ ക്രമക്കേട്‌ കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി ആര്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആരോപണമുന്നയിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
കുഞ്ഞികൃഷ്‌ണന്റെ ആരോപണങ്ങള്‍ ഇന്ന്‌ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ചചെയ്യും. അച്ചടക്ക നടപടിയും തീരുമാനിക്കും. ജില്ലാ സെക്രട്ടറിക്ക്‌ എല്ലാ കാര്യങ്ങളും ബോധ്യമുണ്ട്‌. ഫണ്ട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പരാതിയുള്ളവര്‍ക്ക്‌ പോലീസിനെ സമീപിക്കാം.സംഘടനാപരമായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ടതില്ല. വിഷയം ജില്ലാ കമ്മിറ്റിയുടെ പരിധിയിലാണ്‌. സംസ്‌ഥാന കമ്മിറ്റി ഇടപെടേണ്ട സമയം വരുമ്പോള്‍ അക്കാര്യം ആലോചിക്കും.
സര്‍ക്കാരിനെതിരായ വികാരം ജനങ്ങള്‍ക്കിടയില്‍ ഇല്ലെന്നതാണ്‌. ഗൃഹസന്ദര്‍ശന പരിപാടിയില്‍നിന്ന്‌ വ്യക്‌തമാകുന്നത്‌. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ കള്ളക്കഥകള്‍ പൊളിഞ്ഞു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ആയുധം നഷ്‌ടപ്പെട്ടു. തിരുവനന്തപുരത്തിന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ്‌ പ്രഖ്യാപിക്കുമെന്ന്‌ കൊട്ടിഘോഷിച്ചു വന്ന പ്രധാനമന്ത്രി ഒരു പ്രഖ്യാപനവും നടത്താതെ മടങ്ങി. കേരളത്തിന്‌ അതിവേഗ പാത അത്യന്താപേക്ഷിതമാണ്‌. ഇതിനായി സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പരിശോധിക്കും. മതനിരപേക്ഷതയില്‍ സി.പി.എം വെള്ളം ചേര്‍ക്കില്ല. സജി ചെറിയാന്റെ പരാമര്‍ശമോ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോ പാര്‍ട്ടി നിര്‍ദേശപ്രകാരമല്ല. അദ്ദേഹത്തെ പാര്‍ട്ടി താക്കീത്‌ ചെയ്‌തിട്ടില്ല. സ്വര്‍ണം വാങ്ങിയവരും വിറ്റവരും എന്തിനാണ്‌ സോണിയ ഗാന്ധിയെ കണ്ടതെന്ന ചോദ്യത്തിന്‌ ഇപ്പോഴും ഉത്തരമില്ല. നിയമസഭയില്‍ ചര്‍ച്ചയില്‍നിന്നു യു.ഡി.എഫ്‌ ഒളിച്ചോടിയത്‌ ഈ ബന്ധം ചര്‍ച്ചയാകുമെന്ന്‌ ഭയന്നാണ്‌ - ഗോവിന്ദന്‍ ആരോപിച്ചു.

Ads by Google
Sunday 25 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW