Saturday, March 14, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

മാര്‍ ഡൊമിനിക്‌ കൊക്കാട്ട്‌ അന്തരിച്ചു

uploads/news/2026/01/822567/k8.jpg

ഗോരഖ്‌പുര്‍: ഉത്തര്‍പ്രദേശിലെ സിറോ-മലബാര്‍ സഭാ ഗോരഖ്‌പൂര്‍ രൂപതയുടെ ആദ്യ ബിഷപ്പായ മാര്‍ ഡൊമിനിക്‌ കൊക്കാട്ട്‌ (93) അന്തരിച്ചു. ഇന്നലെ രാവിലെ 10.58ന്‌ ഗോരഖ്‌പൂരിലെ ഫാത്തിമ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്‌.
1984 മുതല്‍ 2006 വരെ ഗോരഖ്‌പൂര്‍ രൂപതയുടെ ബിഷപ്പായിരുന്നു. ന്യൂമോണിയ ചികിത്സയ്‌ക്കായി കഴിഞ്ഞ ഡിസംബര്‍ 14 നാണ്‌ ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡിസംബര്‍ 21ന്‌ ഞായറാഴ്‌ച രോഗികളുടെ അഭിഷേകകൂദാശ സ്വീകരിച്ചു.
1932 ഫെബ്രുവരി 23ന്‌ വൈക്കത്താണ്‌ ജനിച്ചത്‌. 1953-ല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷനിലെ (സി.എസ്‌.ടി) സ്‌ഥിരപ്രതിജ്‌ഞ അംഗമായ അദ്ദേഹം ഡൊമിനിക്‌ എന്ന നാമം സ്വീകരിച്ചു. കാന്‍ഡി (ശ്രീലങ്ക)യിലെ പേപ്പല്‍ സെമിനാരിയിലും പൂനെയിലും ദൈവശാസ്‌ത്ര പഠനവും മുഖ്യസെമിനാരി പഠനവും നടത്തി. 1960 ഒക്‌ടോബര്‍ 4ന്‌ വൈദികനായി അഭിഷിക്‌തനായി. ആലുവ സി.എസ്‌.ടി ഫിലോസഫിക്കല്‍ സെമിനാരി വൈസ്‌ റെക്‌ടര്‍, ആലുവ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പഞ്ചാബിലെ സി.എസ്‌.ടി. മിഷന്റെ മിഷന്‍ സുപീരിയര്‍ എന്നിവയുള്‍പ്പെടെ വിവിധ ചുമതലകള്‍ വഹിച്ചു.
1978 മുതല്‍ 1982 വരെ സി.ബി.സി.ഐയുടെ അസോസിയേറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. 1984 ഒക്‌ടോബര്‍ 4ന്‌ പുതുതായി സ്‌ഥാപിതമായ ഗോരഖ്‌പൂര്‍ രൂപതയുടെ ആദ്യ ബിഷപ്പായി. 14ന്‌ സ്‌ഥാനാരോഹണം ചെയ്‌തു.
കാനഡയിലെ കോഡി ഇന്റര്‍നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന്‌ സോഷ്യല്‍ വര്‍ക്ക്‌ ഡിപ്ലോമ നേടി. 1988-ല്‍ ലിറ്റില്‍ സിസേ്‌റ്റഴ്‌സ്‌ ഓഫ്‌ സെന്റ്‌ തെരേസ (എല്‍.എസ്‌.ടി) എന്ന സന്യാസിനി സഭ സ്‌ഥാപിച്ചു. 2006ല്‍ ഗോരഖ്‌പൂര്‍ പ്രാദേശിക സഭയെ ഉന്നതിയില്‍ എത്തിച്ച ശേഷം അദ്ദേഹം ബിഷപ്‌ എമിരിറ്റസായി.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW