Saturday, March 14, 2026 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

വികസിത ഭാരതം കെട്ടിപ്പടുക്കുന്നത്‌ പങ്കാളിത്ത ഉത്തരവാദിത്വം: രാഷ്‌ട്രപതി

ന്യൂഡല്‍ഹി: വികസിത ഭാരതം കെട്ടിപ്പടുക്കുന്നത്‌ പങ്കാളിത്ത ഉത്തരവാദിത്വമാണെന്നു റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇന്ത്യന്‍ സ്‌ത്രീകള്‍ കൃഷി, ബഹിരാകാശം, കായികം, സൈന്യം തുടങ്ങി രാഷ്‌ട്രനിര്‍മാണത്തില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നത്‌ അഭിമാനമാണെന്ന്‌ അവര്‍ പറഞ്ഞു.
ഇന്ത്യന്‍ വനിതകളുടെ ക്രിക്കറ്റ്‌, ചെസ്സ്‌ എന്നിവയിലെ വിജയങ്ങളെ കുറിച്ചും രാഷ്‌ട്രപതി പരാമര്‍ശിച്ചു. വികസിത ഭാരതത്തിന്റെ കാഴ്‌ചപ്പാടില്‍ ലിംഗസമത്വത്തെ കേന്ദ്രീകരിച്ച്‌ സ്‌ത്രീനേതൃത്വത്തിലുള്ള വികസനത്തെ കൂടുതല്‍ ശക്‌തിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസി സമൂഹം ഇന്ത്യയുടെ വേരുകളുമായി ആഴത്തില്‍ ബന്ധം നിലനിര്‍ത്തുന്നതോടൊപ്പം ഇന്ത്യയുടെ ആഗോളനില ശക്‌തിപ്പെടുത്തുന്നത്‌ തുടരുന്നു. ഓര്‍ഗാനിക്‌ കൃഷി പ്രോത്സാഹിപ്പിക്കുക, നവീകരണം, സ്‌റ്റാര്‍ട്ടപ്പുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക, സുസ്‌ഥിര വികസനത്തെ പിന്തുണയ്‌ക്കുക എന്നിവ ഇന്ത്യയുടെ ഭാവി വളര്‍ച്ചയുടെ പ്രധാന തൂണുകളാണെന്നും അവര്‍ പറഞ്ഞു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരം ഇന്ത്യയുടെ ദേശീയഗാനമായി ദ്രൗപദി മുര്‍മു വിശേഷിപ്പിച്ചു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആദര്‍ശങ്ങളെ ലോകത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ ഇന്ത്യയുടെ ഭരണഘടന ഉള്‍ക്കൊള്ളുന്നുവെന്നും അതിലെ വ്യവസ്‌ഥകളിലൂടെ ദേശീയതയ്‌ക്കും ദേശീയ ഐക്യത്തിനും ശക്‌തമായ അടിത്തറ നല്‍കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW