Saturday, March 14, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

ധനരാജ്‌ വധക്കേസില്‍ ടി.ഐ മധുസൂദനനെതിരേ ബി.ജെ.പി.

കണ്ണൂര്‍: ധനരാജ്‌ കൊല്ലപ്പെട്ടത്‌ ടി.ഐ മധുസൂദനനുമായി തെറ്റിയശേഷമെന്ന്‌ ബി.ജെ.പി. പോലീസ്‌ കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിസ്‌ഥാനത്ത്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ഉണ്ടാകുമായിരുന്നില്ലെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.കെ വിനോദ്‌ കുമാര്‍ പറഞ്ഞു.
കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി ബി.ജെ.പിയോട്‌ വേണ്ട. കുഞ്ഞികൃഷ്‌ണനെ വകവരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത്‌ തുറന്നുപറയണമെന്ന്‌ കെ. കെ വിനോദ്‌ കുമാര്‍ പറഞ്ഞു. പയ്ന്നൂര്‍ എം.എല്‍.എ ഓഫീസിലേക്ക്‌ ബി.ജെ.പി മാര്‍ച്ച്‌ നടത്തുമെന്നും എം.എല്‍.എ ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന്‌ ആരോപിച്ചാണ്‌ മാര്‍ച്ച്‌ എന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW