-->
കോട്ടയം: ൈപ്രവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പി.ജി.ടി.എ.) സംസ്‌ഥാന സമ്മേളനം 30, 31 തീയതികളില്‍ കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 30ന് രാവിലെ ഒമ്പതിനു സംസ്‌ഥാന പ്രസിഡന്റ്‌് സിബി ആന്റണി തെക്കേടത്ത് പതാക ഉയര്‍ത്തും. തുടര്‍ന്ന് പൂര്‍വ്വകാല നേതാക്കളെ അനുസ്‌മരിക്കുന്ന ഗുരുവന്ദനം. 11ന് സംസ്‌ഥാന കൗണ്‍സില്‍. നാലിനു വിദ്യാഭ്യാസ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച രാവിലെ ഒമ്പതിനു വിദ്യാഭ്യാസ സെമിനാര്‍ പി.വി. ശ്രീനിജന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. വനിതാ സമ്മേളനം ഉമ തോമസ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. 11.30ന് ചേരുന്ന സംസ്‌ഥാന സമ്മേളനംപ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്‌ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി, ഫാ. ഫ്രാന്‍സിസ് അരീക്കല്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും.യാത്രയയപ്പ് സമ്മേളനം ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.