-->
വെള്ളരിക്കുണ്ട് (കാസര്‍ഗോഡ്): വരുന്ന തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ചെയര്‍മാന്‍ പി.ജെ ജോസഫ്. വിജയ സാധ്യതയുള്ള സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കും. നിലവില്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് കേരളത്തിലെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി ജില്ലാ കമ്മിറ്റി വെള്ളരിക്കുണ്ടില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജോസഫ്. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടു. ജനം സര്‍ക്കാരിനെ വെറുത്തുകൊണ്ടിരിക്കുകയാണ്.