-->
കാഞ്ഞങ്ങാട് : പാര്‍ട്ടി ഫണ്ട് തട്ടിയെടുത്ത പയ്ന്നൂര്‍ എം.എല്‍.എ ക്കെതിരേ നടപടി എടുക്കാതെ ജനാധിപത്യ രീതിയില്‍ ഇതിനെതിരേ പ്രതികരിച്ചവരെ ഗുണ്ടകളെ വിട്ട് തല്ലിച്ചതച്ചത് സി.പി.എമ്മിന്റെ കിരാത നടപടിയാണെന്ന് മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ തോമസ് ഉണ്ണിയാടന്‍.വ്യാജ രസീത് ഉപയോഗിച്ചു പിരിച്ച ഫണ്ട് എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നിലപാടാണ് സി.പി.എമ്മിനെന്ന് ഒരുവട്ടം കൂടി തെളിഞ്ഞു. പാര്‍ട്ടിയെ തിരുത്താന്‍ പരാതി പറഞ്ഞാല്‍ അവരെ അടിച്ചൊതുക്കും.