Saturday, March 14, 2026 Last Updated 35 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

പത്തനംതിട്ട: നവജാത ശിശുവിനെ ചായ കടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ലയിലെ കുറ്റൂരില്‍ ആണ്‌ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌ . കുറ്റൂര്‍ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്‌ക്ക്‌ സമീപത്തെ ചായക്കടയില്‍ ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ്‌ ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
രാവിലെ തട്ടുകട തുറക്കാന്‍ എത്തിയ ഉടമ ജയരാജന്‍ ആണ്‌ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്‌. കുഞ്ഞിനെ കണ്ട്‌ ഭയന്ന ജയരാജന്‍ ഭാര്യയെ ഉണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന്‌ സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ വി. ആര്‍. രാജേഷിനെ വിവരം അറിയിച്ചു. രാജേഷ്‌ അറിയിച്ചത്‌ അനുസരിച്ച്‌ എത്തിയ തിരുവല്ല ആംബുലന്‍സില്‍ കുഞ്ഞിനെ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പോലീസിനെയും വിവരം ധരിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ ഭാഗത്തുനിന്നും ബൈക്ക്‌ തട്ടുകടയ്‌ക്ക്‌ സമീപം എത്തി അല്‌പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികള്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW