-->
തിരുവനന്തപുരം: ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും മുഖ്യമന്ത്രി.
'നാനാത്വത്തില്‍ ഏകത്വം' എന്ന കാഴ്‌ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ വിചാരധാര അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്.
സംസ്‌ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ കവര്‍ന്നെടുത്തും ഭരണഘടനാ സ്‌ഥാപനങ്ങളെ രാഷ്‌ട്രീയ ആയുധങ്ങളാക്കിയും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണിവിടെ. ഭിന്നിപ്പിന്റെ ഈ രാഷ്‌ട്രീയത്തെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കണം.