-->
കൊച്ചി: തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര പ്രതിരോധ സ്‌ഥാപനങ്ങള്‍ക്കു നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. ആഭ്യന്തര, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയമാണു കമ്മറ്റിയംഗങ്ങള്‍. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തികരിക്കാനാണു നിര്‍ദ്ദേശം. സ്‌ഥലം വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
ആകെയുള്ള 457 ഏക്കറില്‍ 257 ഏക്കര്‍ ഭൂമിയാണു മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കായി അനുവദിക്കുന്നത്. അത്യാധുനികമായ ബ്രഹ്‌മോസ് മിസൈല്‍, തന്ത്ര പ്രധാന ഹാര്‍ഡ്‌വേര്‍ നിര്‍മ്മാണം എന്നിവയ്‌ക്കു ഭൂമി അനുവദിക്കണമെന്നു ഡി.ആര്‍.ഡി.ഒ. കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ യൂണിറ്റിനു 180 ഏക്കറാണു ആവശ്യമുള്ളത്. ദേശീയ ഫോറന്‍സിക് ലബോറട്ടറി, ശാസ്‌ത്ര സീമാ ബെല്‍ എന്നിവയ്‌ക്കാണു ബാക്കി സ്‌ഥലം. 200 ഏക്കര്‍ ജയിലിന്റെ ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തും.
തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കോടതി നേരത്തെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണു സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ബ്രഹ്‌േമാസ്,ശശസ്‌ത്ര സീമ ബെല്ല്,ദേശീയ ഫോറന്‍സിക് സര്‍വകലാശാല എന്നിവയ്‌ക്കാണ് ഭൂമി അനുവദിക്കുക. 200 ഏക്കര്‍ ഭൂമി ജയിലിന്റെ ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തും. തടവുകാര്‍ കൂടുതലാണെന്നും അതിനാല്‍ പുതിയ കെട്ടിടവും കാമ്പസ് വികസനവുമുള്‍പ്പെടെ ഭാവിവികസനത്തിന് അനിവാര്യമാണെന്നും കേരളം വാദിച്ചിരുന്നു. തുടര്‍ന്നാണു തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കോടതി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തിലാണു സംസ്‌ഥാന സര്‍ക്കാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ പ്രാധാന്യമുള്ള മൂന്നു സ്‌ഥാപനങ്ങള്‍ക്കായി ഭൂമി ലഭിക്കുന്നതോടെ കേരളത്തിനു പദ്ധതികള്‍ ഏറെ ഗുണകരമാകുമെന്നാണു പ്രതീഷ.
ജെബി പോള്‍