-->
ചങ്ങനാശേരി: ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ രാവിലെ 10ന് പെരുന്ന എന്‍.എസ്.എസ് ആസ്‌ഥാനത്തെ അടച്ചിട്ട മുറിയില്‍ അരമണിക്കൂര്‍ കൂടിക്കാഴ്‌ച നീണ്ടു.
കൂടിക്കാഴ്‌ച സൗഹൃദപരമാണെന്നും രാഷ്‌ട്രീയത്തിന് അധീതമായി ശ്രീധരന്‍ പിള്ളയുമായി അടുപ്പമുണ്ടെന്നും ഐക്യത്തെക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതലായി വിശദീകരിക്കാമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഗുരുസ്‌ഥാനീയനാണെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദു പ്രസ്‌ഥാനങ്ങളുടെ സൗഹൃദം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.സംസ്‌ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്നതിനാല്‍ ശബരിമലയടക്കം ഒരു ക്ഷേത്രത്തിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയില്ല. ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി മുന്‍പാകെയാണ്. അതില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകള്‍ മത്സരരംഗത്തേക്കു വരട്ടെയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.