Thursday, March 12, 2026 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

റിപ്പബ്ലിക്‌ ദിനം: കനത്ത സുരക്ഷയില്‍ ഡല്‍ഹി; നിരീക്ഷണത്തിന്‌ എ.ഐ.

uploads/news/2026/01/822542/Delhi-police.jpg

ന്യൂഡല്‍ഹി: എ.ഐ. ഉപകരണങ്ങളും മുഖം തിരിച്ചറിയില്‍ സംവിധാനങ്ങളും വിന്യസിച്ചുകൊണ്ട്‌, റിപ്പബ്ലിക്‌ ദിനത്തിനു മുന്നോടിയായി ഡല്‍ഹിയിലും ദേശീയതലസ്‌ഥാനത്തും കര്‍ശനസുരക്ഷ. പോലീസും സുരക്ഷാ സേനയും പട്രോളിങ്ങും വാഹന പരിശോധനയും ശക്‌തമാക്കി. നിരവധി സ്‌ഥലങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്‌ഥാപിച്ചു.
നിരീക്ഷണം ശക്‌തിപ്പെടുത്താനായി ഡല്‍ഹി പോലീസ്‌ എ.ഐ. അധിഷ്‌ഠിത സ്‌മാര്‍ട്‌ ഗ്ലാസുകളും ഉപയോഗിക്കും. എല്ലാ സി.സി.ടിവി ക്യാമറകളിലും വീഡിയോ അനലിറ്റിക്‌സും മുഖം തിരിച്ചറിയല്‍ സംവിധാനങ്ങളും സജ്‌ജീകരിക്കുമെന്നും സംശയിക്കപ്പെടുന്നവരെ കൃത്യമായി തിരിച്ചറിയാന്‍ ഇതു സഹായിക്കുമെന്നും അഡീഷണല്‍ പോലീസ്‌ കമ്മിഷണര്‍ ദേവേഷ്‌ കുമാര്‍ മഹല പറഞ്ഞു. മുഖങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേകം വികസിപ്പിച്ച സ്‌മാര്‍ട്‌ ഗ്ലാസുകള്‍ ധരിച്ചാകും ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തുക. പോലീസിന്റെ ഡേറ്റ ബേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികളുടെയോ സംശയിക്കപ്പെടുന്നവരുടെയോ മുഖങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഉദ്യോഗസ്‌ഥര്‍ക്കു മുന്നറിയിപ്പ്‌ ലഭിക്കും. റിപ്പബ്ലിക്‌ ദിന പരേഡില്‍ ഡല്‍ഹി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്‌ ഇതാദ്യമായിരിക്കുമെന്നു മഹല പറഞ്ഞു. പരേഡ്‌ റൂട്ടിലടക്കം തെരഞ്ഞെടുത്ത ഉദ്യോഗസ്‌ഥര്‍ സ്‌മാര്‍ട്‌ ാസുകള്‍ ധരിക്കും. പരേഡ്‌ നടക്കുന്ന കര്‍തവ്യ പാത പൂര്‍ണമായും വിപുലമായ സി.സി.ടിവി ക്യാമറാ ശൃംഖലയുടെ നിരീക്ഷണത്തിലാണ്‌.
വ്യോമമേഖലയും പരിസര പ്രദേശങ്ങളും നിരീക്ഷിക്കുന്നതിനായി ഉയര്‍ന്ന കെട്ടിടങ്ങളില്‍ ആന്റി-ഡ്രോണ്‍ യൂണിറ്റുകളും സ്‌നൈപ്പര്‍ ടീമുകളും നിലയുറപ്പിച്ചിട്ടുണ്ട്‌.
രാസവസ്‌തുക്കളും മരുന്നുകളും വ്യാവസായിക വസ്‌തുക്കളും വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്താനും നിര്‍ദേശമുണ്ട്‌. നിരോധിതമോ അപകടകരമോ ആയ രാസവസ്‌തുക്കള്‍ സൂക്ഷിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനാണിത്‌.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW