Thursday, March 12, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 02.55 PM

ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നൃത്തം അവതരിപ്പിക്കാന്‍ കൊച്ചി സ്വദേശിനിയും

ഡൽഹിയിലെ കര്‍ത്തവ്യപഥത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരേഡിലാണ് അഭിരാമി ചുവടുവെയ്ക്കുക.
abhirami, repubblic day

റിപ്പബ്ലിക് ദിന പരേഡിൽ കൊച്ചി സ്വദേശിനിയും പങ്കെടുക്കും. കർണാടകയിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ എം എ ഭരതനാട്യം വിദ്യാർത്ഥിനിയായ അഭിരാമി പ്രദീപിനാണ് ഇത്തരത്തില്‍ അവസരം ലഭിച്ചത്. ഡൽഹിയിലെ കര്‍ത്തവ്യപഥത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരേഡിലാണ് അഭിരാമി ചുവടുവെയ്ക്കുക.

സംസ്ഥാനതല കലാപരിപാടികളിലും മത്സരങ്ങളിലും മികവ് തെളിയിച്ച കലാകാരിയാണ് നായരമ്പലം സ്വദേശിനിയായ അഭിരാമി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഉൾപ്പെടുത്തി നടത്തുന്ന ഈ പരേഡിൽ പങ്കെടുക്കുകയെന്നത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.

സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന അഭിരാമി, സർവകലാശാലയിൽ നിന്നുളള പത്തം​ഗ സംഘത്തോടൊപ്പമാണ് ചുവടുവെക്കുക. നൃത്തം ഉൾപ്പെടെ ന​ങ്ങ്യാ​ർ​കൂ​ത്തി​ലും വൃ​ന്ദ​വാ​ദ്യം ഇ​ന​ങ്ങ​ളി​ലും അഭിരാമി മി​ക​വ് തെ​ളി​യിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW