-->
' ഗൗരീശങ്കരം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനാണ് മുന്ന.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം മുന്ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൃഷിയില്‍ ഏറെ താല്‍പര്യമുളള താരം തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ബറാബ പഴങ്ങളും മുളളാത്തയും ജബോട്ടിക്കാബയും ലാങ്ങ് സാറ്റ് പഴങ്ങളും ഗാക് പഴങ്ങളും ഫാഷന്‍ ഫ്രൂട്ടും ചാമ്പയുമെല്ലാം മുന്നയുടെ തോട്ടത്തില്‍ സുലഭമായി വളരുന്നു.
ഇപ്പോഴിതാ, ബറാബ പഴങ്ങളുടെ വിളവെടുപ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മുന്ന. ആസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ലെമണ്‍ ട്രോപ്പ് മാങ്കോസ്റ്റീന്‍ എന്നും ഇതിനു പേരുണ്ട്.
കെന്നി സൈമണ്‍ എന്നാണ് മുന്നയുടെ യഥാര്‍ത്ഥ പേര്. 2003ല്‍ ഗൗരീശങ്കരത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ആ വര്‍ഷം തന്നെ പല്ലവന്‍ എന്ന തമിഴ് ചിത്രത്തിലും നായകനായി. തുടര്‍ന്ന് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ.