-->
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരമുള്ള നപടികള്‍ കേരളത്തിലും കര്‍ശനമാക്കുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് ഗതാഗതനിയമലംഘനത്തിന് അഞ്ചോ അതിലധികമോ ചലാന്‍ ലഭിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും എന്നതുള്‍പ്പെടെയാണ് നടപടികള്‍. ചലാന്‍ ലഭിച്ച് 45 ദിവസത്തിനകം പിഴയടയ്‌ക്കണം. കുടിശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും.
നികുതി അടയ്‌ക്കുന്നതൊഴികെ, ഒരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ അനുവദിക്കില്ല. വിലാസം, ഉടമസ്‌ഥാവകാശം, വാഹനത്തിന്റെക്ല ാസ് എന്നിവ മാറ്റുന്നതും പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ സാധാരണ സേവനങ്ങളും ഇതോടെ തടയപ്പെടും. കുടിശികയുള്ള ചലാനുകള്‍ അടച്ചുതീര്‍ക്കുന്നതുവരെ, വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് അധികാരമുണ്ടാകും. വാഹനത്തിന്റെ ആര്‍.സി. ഉടമയ്‌ക്കെതിരേയാകും എല്ലാ നിയമനടപടികളും. മറ്റാരെങ്കിലുമാണ് വാഹനം ഓടിച്ചിരുന്നതെങ്കില്‍, തെളിയിക്കേണ്ട ബാധ്യത ഉടമയ്‌ക്കാണ്. ചലാനെതിരേ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. കുറ്റം ചെയ്‌തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം വാഹന ഉടമയ്‌ക്കായിരിക്കും.