Saturday, March 14, 2026 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

വിഴിഞ്ഞം കൂട്ടായ പരിശ്രമത്തിന്റെ ഫലം: കരണ്‍ അദാനി

uploads/news/2026/01/822485/2.jpg

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ വിജയത്തിനുപിന്നില്‍ ഒരു സര്‍ക്കാരിന്റെ മാത്രം ശ്രമമല്ലെന്നും വിവിധ രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും സര്‍ക്കാരുകളുടെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദാനി ഗ്രൂപ്പ്‌ ഡയറക്‌ടര്‍ കരണ്‍ അദാനി.
മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ണായക പങ്കും കരണ്‍ അദാനി എടുത്തുപറഞ്ഞു. പദ്ധതിക്ക്‌ പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവിനോടും അദ്ദേഹം നന്ദി അറിയിച്ചു. രാഷ്‌ട്രീയ ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും വിഴിഞ്ഞത്തിനായി എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചതാണ്‌ ഈ വിജയം സാധ്യമാക്കിയതെന്നും കരണ്‍ അദാനി പറഞ്ഞു.
വിഴിഞ്ഞം കേരളത്തിന്റെ മറ്റൊരു ചരിത്ര നിമിഷമാണെന്ന്‌ തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രതീക്ഷകള്‍ക്കപ്പുറം നേടിയ വിജയമാണിത്‌. പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സാധിച്ചത്‌ മുഖ്യമന്ത്രിയുടെ ദൃഢമായ ഇച്‌ഛാശക്‌തി കൊണ്ടാണെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW