-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി കളങ്കിതനാണെന്ന് സോണിയാ ഗാന്ധിക്കൊപ്പം ചിത്രമെടുക്കുന്ന കാലത്ത് അറിയില്ലായിരുന്നല്ലോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രഹസ്യാന്വേഷണസംവിധാനങ്ങളുള്ള മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും പോറ്റി ഫോട്ടോ എടുത്തില്ലേ? കളങ്കിതനെന്ന് അറിഞ്ഞിരുന്നെങ്കില്‍ പോറ്റിക്കൊപ്പം മുഖ്യമന്ത്രി ഫോട്ടോ എടുക്കില്ലല്ലോയെന്നും സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പ്രത്യേകാന്വേഷണസംഘം വീഴ്‌ചവരുത്തി. ഇടക്കാലകുറ്റപത്രം പോലും സമര്‍പ്പിക്കാതെ, പ്രതികള്‍ക്കു ജാമ്യം കിട്ടാന്‍ സാഹചര്യമൊരുക്കി. പ്രതികള്‍ പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിക്കാന്‍ ഇത് കാരണമാകും. ശബരിമല സ്വര്‍ണക്കൊള്ള വിഷയം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിനു വീഴ്‌ചയുണ്ടായെന്നു രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതായ വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.