Wednesday, March 18, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 11.39 AM

ഐപിഎസുകാരിയായി വിവിഐപി ഡ്യൂട്ടിയ്ക്ക് കിട്ടിയ അച്ചടക്കം ; പ്രധാനമന്ത്രിയില്‍ നിന്നും മാറി നിന്നതിന് വിശദീകരണം

uploads/news/2026/01/822393/sreelekha.gif

തിരുവനന്തപുരം: ഐപിഎസുകാരി എന്ന നിലയില്‍ തനിക്ക് കിട്ടിയിരുന്ന അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തെ പാര്‍ട്ടിവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരികിലേക്ക് ചെല്ലാതിരുന്നതെന്ന വിശദീകരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീലേഖ. പുത്തരിക്കണ്ടം മൈതാനത്തെ പരിപാടിയില്‍ പ്രധാനമന്ത്രിക്ക് അടുത്തേക്ക് പോകാതെ മാറി നിന്ന ശ്രീലേഖയ്ക്ക് വലിയ ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നിരുന്നു.

പാര്‍ട്ടിയുടെ ഉപാധ്യക്ഷയായിട്ടും അവര്‍ക്ക് പ്രധാനമന്ത്രിയുടെ അരികിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്ന ഇരിപ്പിടത്തില്‍ നിലയുറപ്പിക്കണം എന്നായിരുന്നു ധാരണയെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ശ്രീലേഖ വ്യക്തമാക്കി. ക്ഷണിച്ചാലല്ലാതെ വേദിയില്‍ പ്രധാനമന്ത്രിക്കരികിലേക്ക് പോകരുതെന്ന് എന്ന തരത്തിലുള്ള പരിശീലനം തനിക്ക് ലഭിച്ചതിനാലാകാം തന്റെ സ്ഥാനം വിട്ട് മാറാന്‍ തോന്നാതിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് വിശദീകരണം.

വിവിഐപി എന്‍ട്രന്‍സിലൂടെ വന്ന് പ്രധാനമന്ത്രി അതേ എന്‍ട്രന്‍സിലൂടെ തന്നെ തിരികെ പോകുമ്പോള്‍ അവിടെക്കൂടി താനും പോകുന്നത് ശരിയല്ലെന്ന് ധരിച്ചുവെന്ന് ശ്രീലേഖ വിശദീകരിച്ചു. മാധ്യമ വാര്‍ത്തകളാണ് ഈ സംഭവത്തെ മോശമായി ചിത്രീകരിച്ചത്. ആരും തെറ്റിദ്ധരിക്കേണ്ടെന്നും എപ്പോഴും ബിജെപിക്കൊപ്പമായിരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തില്‍ ശ്രീലേഖ മാറിനിന്നതാണ് ചര്‍ച്ചയായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW