Friday, March 20, 2026 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 03.28 PM

ജി സുധാകരനെ എന്തിന് പിന്തുണയ്ക്കുന്നു, കോണ്‍ഗ്രസിന് ആളില്ലേ ; പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് വിമതന്‍

uploads/news/2026/03/830877/shanu-bhuto.jpg

ആലപ്പുഴ: സിപിഐഎം ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി.സുധാകരന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന് എതിരേ മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ. സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം. പാര്‍ട്ടിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി

മണ്ഡലത്തില്‍ സിപിഐഎമ്മില്‍ നിന്നും വന്ന വിമതന് അവസരം നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നും ഉടന്‍ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അറിയിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് നേരത്തെ തന്നെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷവും ജി. സുധാകരന്‍ പിണറായിയെ പുകഴ്ത്തിയത് മണ്ഡലത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. യുഡിഎഫ് പിന്തുണയോടെ ജി. സുധാകരന്‍ കളത്തിലിറങ്ങുമ്പോള്‍, കോണ്‍ഗ്രസ് റിബലായി ഷാനു ഭൂട്ടോ കൂടി എത്തുന്നതോടെ അമ്പലപ്പുഴ വാശിയേറിയ മണ്ഡലമായി മാറിയിരിക്കുകയാണ്.

Ads by Google
Wednesday 18 Mar 2026 03.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW