Wednesday, March 18, 2026 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 03.05 PM

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം ; ​​ സുധാകരന്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ

uploads/news/2026/03/830874/1.gif
photo - facebook

കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം യുഡിഎഫില്‍ കലാപക്കൊടി ഉയരുന്ന ആലപ്പുഴയില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയും വിവാദം. സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ത്തി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. കുട്ടനാട്ടിലേത് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അമ്പലപ്പുഴയിലും യുഡിഎഫ് വിമതശല്യം നേരിടുന്നുണ്ട്. ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിലാണ് പ്രതിഷേധം.

Ads by Google
Wednesday 18 Mar 2026 03.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW