Friday, March 13, 2026 Last Updated 34 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

രൂപയ്‌ക്ക്‌ റെക്കോഡ്‌ ഇടിവ്‌; ഡോളറിനെതിരേ 91.94!

മുംബൈ: വിനിമയ വിപണിയില്‍ രൂപയ്‌ക്ക്‌ വന്‍ വീഴ്‌ച. യു.എസ്‌. ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം 91.94 എന്ന നിലയില്‍. ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലവാരമാണിത്‌. തൊട്ടുമുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ 31 ശതമാനത്തിന്റെ ഇടിവ്‌ ഇന്നലെ രേഖപ്പെടുത്തി.
വ്യാപാരത്തുടക്കത്തില്‍ 13 പൈസ ഉയര്‍ന്നശേഷമായിരുന്നു കൂപ്പുകുത്തല്‍. വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍നിന്നു പണം പിന്‍വലിക്കുന്നതും ഇറക്കുമതിക്കാരില്‍നിന്നുള്ള ഡോളറിന്റെ ആവശ്യം ഉയര്‍ന്നതും ഊഹക്കച്ചവടത്തില്‍നിന്നുള്ള സമ്മര്‍ദങ്ങളും രൂപയുടെ വീഴ്‌ചയ്‌ക്കു കാരണമായി. ഇന്നലെ വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 92 തൊടുമെന്ന തോന്നലുളവാക്കിയത്‌ ഇടപാടുകാരെ കടുത്ത ആശങ്കയിലാഴ്‌ത്തി. ഈ ആഴ്‌ച രുപയുടെ മൂല്യം ഒരു ശതമാനത്തിലധികമാണ്‌ ഇടിഞ്ഞത്‌. ജനുവരിയില്‍ ഇതുവരെയുള്ള ആകെ ഇടിവ്‌ രണ്ടുശതമാനത്തിലധികമാണ്‌.
ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ചയാണുണ്ടായത്‌. ബോംബെ സെന്‍സെക്‌സ്‌ 769.66 പോയിന്റ്‌ താഴ്‌ന്ന്‌ 81,537.70 പോയിന്റിലെത്തി. ദേശീയ ഓഹരി സൂചിക നിഫ്‌റ്റി 241.25 പോയിന്റ്‌ ഇടിഞ്ഞ്‌ 25,048.65 പോയിന്റിലേക്കു വീണു. വിദേശ നിക്ഷേപകര്‍ ഫണ്ട്‌ പിന്‍ലിക്കല്‍ തുടര്‍ന്നതും അമേരിക്കയില്‍ അദാനി ഗ്രൂപ്പിനു നിയമക്കുരുക്ക്‌ മുറുകിയതും ഇന്ത്യന്‍ വിപണികളിലെ തകര്‍ച്ചയ്‌ക്കു വഴിവച്ചു.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW