Thursday, March 12, 2026 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

പിട്ടാപ്പിള്ളില്‍ ലെഗസി ഫെസ്‌റ്റ്‌ ഇന്നുമുതല്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ഹോം അപ്ലയന്‍സസ്‌ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്‌ 36-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഷോപ്പിംഗ്‌ മേള സംഘടിപ്പിക്കും. പിട്ടാപ്പിള്ളില്‍ ലെഗസി ഫെസ്‌റ്റ്‌ എന്ന്‌ പേരിട്ടിരിക്കുന്ന വിപണന മേള ഇന്നാരാംഭിക്കും. സ്‌ഥാപകദിനത്തോടനുബന്ധിച്ച്‌ ഇനി മുതല്‍ എല്ലാ വര്‍ഷവും ജനുവരി അവസാന വാരം ഇത്തരത്തില്‍ ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുമെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.
പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ 60 % വരെ ഡിസ്‌കൗണ്ട്‌, ഓഫറില്‍ 9000 രൂപ വരെ ഇന്‍സ്‌റ്റന്റ്‌ ഡിസ്‌കൗണ്ട്‌, നോ കോസ്‌റ്റ്‌ ഇ.എം.ഐ., 21,000 രൂപ വരെയുള്ള ക്യാഷ്‌ബാക്ക്‌ ഓഫറുകള്‍, ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍ക്ക്‌ പുറമേ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്‌. എല്ലാ പര്‍ച്ചേസിനും ഉല്‍പ്പന്ന മൂല്യത്തിന്‌ അനുസരിച്ചുള്ള ഉറപ്പായ സമ്മാനങ്ങളും, എക്‌സ്‌ചേഞ്ച്‌ ചെയ്യുമ്പോള്‍ പരമാവധി മൂല്യവും ഫെസ്‌റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്‌.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW