Thursday, March 12, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

ഓക്‌സിജനില്‍ 72 മണിക്കൂര്‍ റിപ്പബ്ലിക്‌ ഡേ സെയില്‍

കോട്ടയം: രാജ്യത്തിന്റെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്‌ 72 മണിക്കൂര്‍ റിപ്പബ്ലിക്‌ ഡേ സെയില്‍ പ്രഖ്യാപിച്ചു.
ജനുവരി 24, 25, 26 തീയതികളില്‍ നടക്കുന്ന ഈ മെഗാ സെയിലിലൂടെ ഏറ്റവും പുതിയ ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളും ഹോം അപ്ലയന്‍സസുകളും അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്‌താക്കള്‍ക്ക്‌ അവസരമൊരുങ്ങും.
സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, എല്‍.ഇ.ഡി ടിവികള്‍, മറ്റ്‌ ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ്‌ ഈ മൂന്ന്‌ ദിവസങ്ങളില്‍ ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്‌.ഏറ്റവും പുതിയ മോഡലുകളായ വിവോ എക്‌സ്‌ 300, റിയല്‍മി 16 പ്രോ, റെഡ്‌മി നോട്ട്‌ 15, ഓപ്പോ റെനോ 15 സീരീസ്‌ മുതല്‍ ഐഫോണ്‍ 17 സീരീസ്‌ വരെയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ പ്രത്യേക റിപ്പബ്ലിക്‌ ഓഫറുകള്‍ ലഭ്യമാണ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്കായി 24 മാസത്തെ പലിശരഹിത വായ്‌പാ സൗകര്യവും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്‌. ലാപ്‌ടോപ്പ്‌ വിപണിയിലും വന്‍ മാറ്റങ്ങളാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ആപ്പിള്‍, ലെനോവോ, എച്ച്‌പി, അസൂസ്‌, ഏസര്‍, ഡെല്‍ തുടങ്ങിയ അന്താരാഷ്ര്‌ട ബ്രാന്‍ഡഡ്‌ ലാപ്‌ടോപ്പുകളുടെ വിപുലമായ ശേഖരം ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നു. ലാപ്‌ടോപ്പ്‌ പര്‍ച്ചേസുകള്‍ക്കൊപ്പവും 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്‌ സമ്മാനമായി ലഭിക്കും. കൂടാതെ, പ്രതിദിനം വെറും 118 രൂപ മുതലുള്ള ഇ.എം.ഐ സൗകര്യവും, തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക്‌ രണ്ട്‌ വര്‍ഷത്തെ അധിക വാറന്റിയും സൗജന്യ ആക്‌സിഡന്റല്‍ ഡാമേജ്‌ പ്ര?ട്ടക്ഷന്‍ കവറേജും ലഭ്യമാണ്‌.
വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹോം അപ്ലയന്‍സസ്‌ വിഭാഗത്തിലും വിപുലമായ ഓഫറുകളുണ്ട്‌. എല്‍.ഇ.ഡി ടിവി പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു ഇ.എം.ഐ ക്യാഷ്‌ബാക്ക്‌ ആയി ലഭിക്കും. കൂടാതെ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ ഓഫറിലൂടെ 9,990 രൂപ വരെ ഇന്‍സ്‌റ്റന്റ്‌ ഡിസ്‌കൗണ്ടും നേടാം.
എയര്‍ കണ്ടീഷണറുകള്‍ക്ക്‌ 6,000 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ഓഫറും സൗജന്യ ഇന്‍സ്‌റ്റലേഷനും നല്‍കുന്നു.
വാഷിംഗ്‌ മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ്‌ എന്നിവയ്‌ക്ക്‌ ഏറ്റവും കുറഞ്ഞ വിലയും കോംബോ ഓഫറുകളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌.ഗാഡ്‌ജറ്റുകള്‍ക്കും മൊബൈല്‍ ആക്‌സസറീസുകള്‍ക്കും പുറമെ പ്രിന്ററുകള്‍ക്കും വലിയ വിലക്കുറവ്‌ ഈ സെയിലിലുണ്ടാകും. ബോട്ട്‌ എയര്‍ഡോപ്‌സുകളും ബോട്ട്‌ നെക്ക്‌ ബാന്‍ഡും വെറും 699 രൂപയ്‌ക്കും, ബോട്ട്‌ പാര്‍ട്ടി പാല്‍ 450 സ്‌പീക്കറുകള്‍ 12,999 രൂപയ്‌ക്കും സ്വന്തമാക്കാം. ബെല്‍കിന്‍ അഡാപ്‌റ്ററുകള്‍ വെറും 1,490 രൂപയ്‌ക്കാണ്‌ ലഭ്യമാകുന്നത്‌. കൂടാതെ, 13,490 രൂപ മുതല്‍ ബ്രാന്‍ഡഡ്‌ പ്രിന്ററുകള്‍ ഈ മൂന്ന്‌ ദിവസങ്ങളില്‍ ഉപഭോക്‌താക്കള്‍ക്ക്‌ വാങ്ങാവുന്നതാണ്‌.ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. വി-ഗാര്‍ഡ്‌ സ്‌മാര്‍ട്ട്‌ ഇന്‍വെര്‍ട്ടറുകള്‍ക്കൊപ്പം സൗജന്യ ഇന്‍സ്‌റ്റലേഷനും, ഏതൊരു ഇന്‍വെര്‍ട്ടര്‍-ബാറ്ററി കോംബോ പര്‍ച്ചേസിനുമൊപ്പം സൗജന്യ ഇന്‍വെര്‍ട്ടര്‍ ട്രോളിയും ലഭിക്കും.
കൂടാതെ 3,000 രൂപ വരെ ഉറപ്പായ എക്‌സ്‌ചേഞ്ച്‌ ബോണസും ഓക്‌സിജന്‍ വാഗ്‌ദാനം ചെയ്യുന്നു. ആകര്‍ഷകമായ കോംബോ ഓഫറുകള്‍, മികച്ച എക്‌സ്‌ചേഞ്ച്‌ മൂല്യം, ലളിതമായ ഇ.എം.ഐ സ്‌കീമുകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട്‌ ഡിജിറ്റല്‍ ഷോപ്പിംഗ്‌ അനുഭവം കൂടുതല്‍ ലാഭകരമാക്കുകയാണ്‌ ഈ 72 മണിക്കൂര്‍ സെയിലിലൂടെ ഓക്‌സിജന്‍ ലക്ഷ്യമിടുന്നത്‌. ജനുവരി 24 മുതല്‍ 26 വരെ കേരളത്തിലുടനീളമുള്ള ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്‌.വിശദ വിവരങ്ങള്‍ക്ക്‌ 9020100100 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW