Saturday, March 14, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

മേയര്‍ വി.വി. രാജേഷിന്‌ പ്രധാനമന്ത്രിയുടെ അഭിനന്ദനവര്‍ഷം

തിരുവനന്തപുരം: മേയര്‍ വി.വി. രാജേഷിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവര്‍ഷം. ഇന്നലെ തിരുവനന്തപുരത്ത്‌ ഹ്രസ്വസന്ദര്‍ശനത്തിന്‌ എത്തിയ മോദി പൊതുസമ്മേളനത്തില്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തെ ബി.ജെ.പിയുടെ ആദ്യ മേയറെ അഭിനന്ദനങ്ങള്‍കൊണ്ട്‌ മൂടി.
'തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയകാല സുഹൃത്ത്‌ വി.വി രാജേഷ്‌...' മേയറെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌ ഇങ്ങനെ.
ആരും ജീവിക്കാനാഗ്രഹിക്കുന്ന നഗരമാക്കി 2030 ഓടെ തിരുവനന്തപുരത്തെ മോദിയുടെ നേതൃത്വത്തില്‍ മാറ്റിയെടുക്കുമെന്ന്‌ മേയര്‍ വി.വി. രാജേഷ്‌ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പതിനൊന്ന്‌ കൊല്ലമായി നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളാണ്‌ തിരുവനന്തപുരത്തെ ജനങ്ങളെ സ്വാധീനിച്ചതും ബി.ജെ.പിക്ക്‌ ഉജ്വലവിജയം സമ്മാനിച്ചതും. വെറും 26 ദിവസം പ്രായമായ ഒരു ഭരണസമിതിയാണിത്‌. ഈ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്‌ തിരുവനന്തപുരത്തിന്റെ വികസനത്തിനായി പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്‌ത്‌ തയാറാക്കിയ രൂപരേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയാണ്‌. 2030 ആകുമ്പോഴേക്കും തിരുവനന്തപുരം രാജ്യത്തെ ഏറ്റവും മികച്ച മൂന്ന്‌ പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള പദ്ധതികള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും മേയര്‍ പറഞ്ഞു.

ജി. അരുണ്‍

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW