Saturday, March 14, 2026 Last Updated 42 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 02.44 PM

മങ്കാത്തയുടെ ക്ലൈമാക്‌സ് വെളിപ്പെടുത്തരുത്, അജിത്തിനും വിജയ്ക്കും ഒപ്പം വെങ്കട് പ്രഭുവിന്റെ ഫണ്ണി പോസ്റ്റ്

from

അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രമാണ് മങ്കാത്ത. അജിത്തിനെ വില്ലനായി അവതരിപ്പിച്ച ചിത്രം വമ്പന്‍ വിജയമായിരുന്നു നേടിയിരുന്നത്. ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിലീസില്‍ വെങ്കട്ട് പ്രഭു പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിജയ്ക്കും അജിത്തിനും ഒപ്പം മങ്കാത്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് എടുത്ത പഴയ ഒരു ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

ഇനി ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത ചിത്രം എന്നാണ് വെങ്കട്ട് പ്രഭു കുറിച്ചിരിക്കുന്നത്. അതുമാത്രമല്ല മങ്കാത്തയുടെ ക്ലൈമാക്‌സ് ആരും പങ്കുവെക്കരുതെന്നും ഫണ്ണിയായി വെങ്കട്ട് പ്രഭു കുറിച്ചിട്ടുണ്ട്. 'ഇന്ന് മുതല്‍ മങ്കാത്തയെ വീണ്ടും കാണാനുള്ള സമയമായി ദയവായി ക്ലൈമാക്‌സ് വെളിപ്പെടുത്തി.. അനുഭവം നശിപ്പിക്കരുത് ഈ ചിത്രം മങ്കാത്ത ഷൂട്ടിംഗിനിടെയുള്ള മറക്കാനാവാത്ത നിമിഷമാണ്! അടുത്ത കാലത്തൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തത്! മങ്കാത്ത ആസ്വദിക്കാം,' വെങ്കട്ട് പ്രഭു കുറിച്ചു.

2011 ലാണ് മങ്കാത്ത പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആന്‍ഡ്രിയ, അര്‍ജുന്‍, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അജിത്തിന്റെ അന്‍പതാമത് ചിത്രം കൂടിയാണ് മങ്കാത്ത. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാനിധി അഴഗിരി, വിവേക് രത്‌നവേല്‍ എന്നിവര്‍ നിര്‍മ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW