Friday, March 13, 2026 Last Updated 33 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 12.45 PM

ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്ത് എന്നെ തന്നെ വീണ്ടും സ്‌നേഹിച്ചു തുടങ്ങിയ ദിനങ്ങളാണിത്; കുറിപ്പുമായി പേളി മാണി

pearle-maaney
photo-www.instagram.com/pearlemaany/

മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും അവതാരകയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു. കരിയറിൽ മാത്രമല്ല, ജീവിതത്തിലും വിജയിച്ചൊരാളാണ് പേളി മാണി എന്നു പറയാനാവും.

'ബിഗ് ബോസ്' മലയാളത്തിന്റെ ആദ്യ സീസണിലൂടെ പരിചയപ്പെട്ട നടൻ ശ്രീനിഷാണ് പേളിയുടെ ഭർത്താവ്. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. അമ്മ, ഭാര്യ എന്നീ നിലകളിലെല്ലാം താനെത്രത്തോളം സന്തോഷവതിയാണെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പേളി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പേളി പോസ്റ്റ് ചെയ്ത വൈകാരികമായ ഒരു കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്.

‘നമ്മുടെ ഉളളില്‍ ചികിത്സ ആവശ്യമാണെന്ന് നാം പോലും തിരിച്ചറിയാത്ത ചില ഭാഗങ്ങളെ അവര്‍ സുഖപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കും. എനിക്കുണ്ടായ ഒരു നഷ്ടത്തോട് വിടപറയാനും അത് അംഗീകരിക്കാനും ഈ യാത്രയിലൂടെ എനിക്ക് സാധിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവനിശ്ചയവുമായി ഞാന്‍ പൊരുത്തപ്പെട്ടു. കൂടാതെ നമ്മളെ വിധിക്കാത്ത, എപ്പോഴും കൂടെയുളള സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നത് ഒരു വലിയ കാര്യമാണ്. എങ്കില്‍ പോലും യാതൊരുവിധ അടയാളപ്പെടുത്തലുകളും ഇല്ലാത്തപ്പോള്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ കേവലം നിങ്ങളായിരിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയായിരിക്കും ? ഈ യാത്ര എന്നെ സംബന്ധിച്ച് അതാണ്. വെറും പേളി ആയിരിക്കുക എന്നത്.

എന്നെത്തന്നെ വീണ്ടും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. എന്നെക്കുറിച്ച് ചിന്തിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. എന്റെ പേടികളെ അഭിമുഖീകരിക്കുകയും എന്റെ മുറിപ്പാടുകളെ നെഞ്ചേറ്റുകയും ചെയ്യുക അവയല്ലേ എന്നെ ഞാന്‍ ആക്കിയത്.

ഈ ചെറിയ അവധിക്കാലം ഇതിനകം തന്നെ എന്നെ സുഖപ്പെടുത്തിക്കഴിഞ്ഞു. ജീവിതം യഥാര്‍ത്ഥത്തില്‍ ലളിതമാണെന്ന് ഇത് എന്നെ പഠിപ്പിച്ചു... എല്ലായിപ്പോഴും നന്ദിയുള്ളവരായിരിക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. എല്ലാവര്‍ക്കും സമാധാനവും സ്‌നേഹവും സംഗീതവും നേരുന്നു...’ എന്നാണ് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം യാത്രയുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്

Ads by Google
Ads by Google
LATEST NEWS
TRENDING NOW