Saturday, March 14, 2026 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 04.12 PM

ആറ് വര്‍ഷം ആറ് സെക്കന്‍ഡ് പോലെ തോന്നുന്നു; ശ്രീനിക്ക് വിവാഹവാര്‍ഷികാശംസകളുമായി പേളി

pearle-maaney
photo-www.instagram.com/pearlemaany/

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്.

മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതരാകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇതിൽ പേളി - ജിപി, പേളി - ആദിൽ എന്നീ കോമ്പോകളും ടെലിവിഷനിൽ ഹിറ്റായി.

അനവധി സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെട്ട പേളി ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കുകയും ചെയ്തു. ബിഗ് ബോസിലൂടെയാണ് ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുന്നതും.

ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള പേളി ശ്രീനിക്ക് വിവാഹ ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

"6 വർഷം... എന്നിട്ടും അത് 6 സെക്കൻഡ് പോലെ തോന്നുന്നു. ജീവിതത്തെ പ്രകാശപൂരിതമാക്കുകയും, സ്നേഹം സുരക്ഷിതമായിരിക്കുകയും, സംഘർഷ നിമിഷങ്ങൾ ശാന്തമാക്കുകയും ചെയ്യുന്ന, നിങ്ങളുടെ ആത്മാവ് തിരഞ്ഞെടുക്കുന്ന ആളോടൊപ്പം ആയിരിക്കുമ്പോൾ അതാണ് സമയം നിങ്ങളോട് ചെയ്യുന്നത്" എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW