-->
ബഹുമാനപ്പെട്ട മാവേലിക്കര
അഡീഷണല്‍ MACT-I
കോടതി മുമ്പാകെ
IA No. 6082/2021 IN OP (MV) No. 740/2021
ഹര്‍ജികക്ഷി/മൂന്നാം എതൃകക്ഷി : United India Insurance Co. Ltd., Divisional Office, Kottayam, Rep. by its Deputy Manager.
എതൃകക്ഷി/R2 in the OP : George Roshan, Managing Partner of M/s Sri Lok Brothers, Door No. 10/78, 1st Floor Near West, Chullickal Bus Stop, Chullickal Kochi, Ernakulam-682 005.
എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസിലെ ഹര്‍ജികക്ഷി United India Insurance Co. Ltd., Divisional Office, Kottayam, മേല്‍ നമ്പര്‍ കേസിലെ രണ്ടാം എതൃകക്ഷിയായ താങ്കളുടെ മേല്‍ നമ്പര്‍ കേസിനാസ്പദമായ അപകടസമയത്തെ (16.01.2021) പെര്‍മിറ്റും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കുന്നതിന് താങ്കളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേല്‍ നമ്പര്‍ കേസില്‍ ഹാജരായിക്കിയിട്ടുള്ള IA No. 6082/2021-ാം നമ്പര്‍ ഹര്‍ജിയുടെ നോട്ടീസ് താങ്കള്‍ക്ക് ബഹു: കോടതിയില്‍ നിന്നും അയച്ചിട്ടും, ആയത് കൈപ്പറ്റാതെ താങ്കള്‍ കഴിഞ്ഞുവരികയാണല്ലോ. മേല്‍ നമ്പര്‍ ഹര്‍ജിയെപ്പറ്റി താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കമോ, ആക്ഷേപമോ ഉള്ള പക്ഷം മേല്‍ നമ്പര്‍ കേസിന്റെ വിചാരണ ദിവസമായ 2026-ാം മാണ്ട് ഫെബ്രുവരി മാസം 11-ാം തീയതി താങ്കള്‍ നേരിട്ടോ, ക്രമപ്രകാരം അധികാരപ്പെടുത്തിയ അഡ്വക്കേറ്റോ ഏജന്റോ മുഖേന ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം മേല്‍ നമ്പര്‍ ഹര്‍ജിയെപ്പറ്റി താങ്കള്‍ക്ക് തര്‍ക്കമില്ലെന്നുകണ്ട് മേല്‍ നമ്പര്‍ ഹര്‍ജി തീര്‍പ്പ് കല്പിക്കുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ആര്‍. ഭാസ്‌ക്കരന്‍നായര്‍ (ഒപ്പ്)
അഡ്വക്കേറ്റ്, മാവേലിക്കര
മാവേലിക്കര
05.01.2026