Friday, March 20, 2026 Last Updated 27 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.30 AM

ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി

woman, at

തിരുപ്പുര്‍: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. നഗരത്തില്‍ കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു.

തിരുപ്പുര്‍ കലക്ടറേറ്റിനു മുന്നില്‍ വൈരമുത്തുവിന് സ്വീകരണം നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു ചെരിപ്പെറിഞ്ഞ സംഭവം. കലക്ടറേറ്റില്‍ പരാതി നല്‍കാനെത്തിയതായിരുന്നു ജയ. താന്‍ നേരത്തെ നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നില്‍ ഇവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും എത്തിയത്. ഇവര്‍ക്കുനേരെ ജയ ചെരുപ്പെറിയുകയായിരുന്നു.

ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘര്‍ഷത്തിനു കാരണമായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിവിധ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW