Sunday, March 22, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 01.13 PM

' എന്റെ ആത്മമിത്രവും, കരുത്തും' ; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പാര്‍വ്വതി ജയറാം

uploads/news/2026/03/831287/parvaty-chakki.jpg
photo-www.instagram.com/aswathi_jayaram/

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു പാര്‍വ്വതി ജയറാം.സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം കരുത്തുറ്റ നായിക വേഷങ്ങളിലൂടെ പാര്‍വ്വതി തിളങ്ങിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും പ്രണയവും വിവാഹവും. മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രണയകഥകളില്‍ ഒന്നായിരുന്നു ഇത്. കാളിദാസ്, മാളവിക എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാര്‍വ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'എന്റെ മകള്‍ക്ക് ജന്മദിനാശംസകള്‍. നീ എന്റെ ആത്മമിത്രവും, എന്റെ രഹസ്യങ്ങള്‍ പങ്കുവെക്കുന്ന കൂട്ടുകാരിയും, എന്റെ തന്നെ പ്രതിരൂപവുമാണ്. എന്റെ ശരീരത്തിന് പുറത്തുള്ള എന്റെ ഹൃദയമിടിപ്പാണ് നീ, എന്നും എന്റെ കരുത്തും. നീ എന്ന വ്യക്തിയില്‍ ഏറെ അഭിമാനമുണ്ട്. എന്നും എപ്പോഴും നിന്നോട് എനിക്ക് അതിരുകളില്ലാത്ത സ്‌നേഹം മാത്രം'', എന്നാണ് പാര്‍വ്വതിയുടെ വാക്കുകള്‍. മാളവികയ്ക്ക് ഒപ്പമുളള ചിത്രവും പാര്‍വ്വതി പങ്കുവച്ചിട്ടുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരപുത്രിയാണ് മാളവിക ജയറാം. 2024 മെയ് 3 ആയിരുന്നു മാളവികയുടെ വിവാഹം. നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. നവനീത് യു കെ യില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്ന ഇവരുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

' മായം സെയ്ത പൂവേ' എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വന്‍ ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി പ്രത്യക്ഷപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW