Friday, March 20, 2026 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 10.36 AM

' ഷൂട്ട് ചെയ്തതില്‍ നിന്ന് ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്' ; ' ആട് 3' യെക്കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

talks, about

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ' ആട് 3' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ഇപ്പോള്‍ ഷൂട്ട് ചെയ്തതില്‍ നിന്ന് ഒരു മണിക്കൂറോളം 'ആട് 3' കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ആട് 3 ആദ്യ ഷോ കണ്ടതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധര്‍മജന്‍. പ്രേക്ഷകരാണല്ലോ പറയേണ്ടത് പടം നല്ലതാണോ അല്ലെയോ എന്ന്. നമ്മള്‍ അഭിനയിച്ച ആള്‍ക്കാര്‍ അല്ലേ. പ്രേക്ഷകരുടെ കൂടെ ഇരുന്ന് കാണുമ്പോഴുളള സുഖം വേറെയാണല്ലോ.

ഒരു മണിക്കൂറോളം സിനിമ കട്ട് ചെയ്ത് പോയിട്ടുണ്ട്. ഒരുപാട് ഷൂട്ട് ചെയ്തിട്ട് അതൊക്കെ കട്ടായി പോയിട്ടുണ്ട്. ഇതൊരു ടൈം ട്രാവ്‌ലര്‍ മുവി ആണല്ലോ. എങ്ങനെ വരുമെന്നുളളത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. - ധര്‍മജന്‍ പറഞ്ഞു. ആട് 3-യില്‍ ഷാജിപാപ്പന്റെ വലംകൈ ആയ ക്യാപ്റ്റന്‍ ക്ലീറ്റസ് എന്ന കഥാപാത്രമായാണ് ധര്‍മജന്‍ എത്തുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ആട് 3'. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഭഗത് മാനുവല്‍, വിജയ് ബാബു, വിനായകന്‍, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, ഹരികൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW