Saturday, March 14, 2026 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 10.31 AM

ഒരു മനുഷ്യൻ അയാൾ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് സാമാന്യ മര്യാദയാണ്, എന്തിനാണ് എം.എ. ബേബിയെ ട്രോളുന്നത്​​​? സൗമ്യ സരിന്‍

dr-soumya-sarin
photo-www.facebook.com/dr.soumya.s

സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഭവന സന്ദര്‍ശനത്തിനിടെ താന്‍ കഴിച്ച ഭക്ഷണം കഴിച്ച പാത്രം അടുക്കളയില്‍ പോയി കഴുകിവെക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം. എം.എ ബേബിയും സിപിഎമ്മും വലിയരീതിയിലാണ് ട്രോള്‍ ചെയ്യപ്പെടുന്നത്. ഭക്ഷണം കഴലച്ച പാത്രം സ്വയം കഴുകിവെക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച് സിപിഎം അനുകൂലികള്‍ പ്രതിരോധം തീര്‍ക്കുമമ്പാള്‍ അത് വീഡിയോ ചിത്രീകരിക്കുന്നത് എന്തിനാണെന്ന് മറുപക്ഷം ചോദിക്കുന്നു.

ട്രോളുകള്‍ക്കപ്പുറം ഒട്ടേറെ പേര്‍ ഈ വിഷയത്തില്‍ ഗൗരവത്തോടെ അഭിരപായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഡോ. സൗമ്യ എസ് സരിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരാള്‍ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെക്കുക എന്നത് സാമാന്യ മര്യാദയാണെന്ന് പറഞ്ഞുകൊണ്ടാണ് സൗമ്യയുടെ പോസ്റ്റ് തുടങ്ങുന്നത്. എന്തിനാണ് എം.എ ബേബിയെ ഇക്കാര്യത്തില്‍ ട്രോളുന്നത് എന്ന് ചോദിച്ച അവര്‍ ഇതില്‍ രാഷ്ട്രീയം മാത്രമല്ല വിഷയം എന്നും പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ഒരു മനുഷ്യൻ അയാൾ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് സാമാന്യ മര്യാദയാണ്!

അയാളുടെ ജോലി തന്നെയാണത്!

പിന്നെ എന്തിനാണ് ശ്രീ. എം എ ബേബിയെ ഇക്കാര്യത്തിൽ ട്രോള്ളുന്നത്?

അതിൽ രാഷ്ട്രീയം മാത്രമല്ല വിഷയം എന്നാണ് എന്റെ ഒരു ഇത്!

ശീലമില്ല!

നമുക്ക് ശീലമില്ല!

അതാണ്‌ കാര്യം!

കുടിച്ച ഗ്ലാസും കഴിച്ച പ്ളേറ്റും നീക്കി വെച്ചു എഴുന്നേറ്റു പോകുന്നതാണ് നമ്മുടെ ഇടയിലെ നല്ലൊരു ശതമാനം ആണുങ്ങളുടെയും ശീലം!

അല്ലെന്ന് പറയാമോ?

ഒന്നുകിൽ അമ്മക്ക്, അല്ലെങ്കിൽ അനിയത്തിക്ക്, അല്ലെങ്കിൽ ഭാര്യക്ക്...

അതൊന്നുമല്ലെങ്കിൽ വീട്ടിൽ ജോലിക്ക് നിക്കുന്ന ചേച്ചിക്ക്...

ഇതല്ലേ നമ്മുടെ വീട്?

ഇതാണ് നമ്മുടെ അധികപേരുടെയും വീട്!

എന്റെ അടക്കം!

നമുക്ക് ശീലമില്ല എന്നത് കൊണ്ട് ഒരു കാര്യത്തെ പുച്ഛിക്കുന്നതും പരിഹസിക്കുന്നതും മഹാ ബോറാണ്.

പറ്റുമെങ്കിൽ അതുപോലെ ആവാൻ ശ്രമിക്കുകയാണ് സ്ത്രീ പുരുഷ സമത്വം മുന്നിൽ കാണുന്ന ഒരു സമൂഹം ചെയേണ്ടത്!

അതുകൊണ്ട് ഇവിടെ രാഷ്ട്രീയവും വൈരാഗ്യവും ഒക്കെ ഒന്ന് മാറ്റി വെച്ച് ഒന്ന് സാമാന്യബുദ്ധി വെച്ചു ആലോചിക്കുക...

നമ്മുടെ എച്ചിൽ പാത്രം കഴുകൽ വേറെ ആരുടേയും ജോലി അല്ല!

കൈകൾക്ക് സ്വാധീനം ഉള്ളിടത്തോളം കാലം അത് സ്വയം കഴുകി വെക്കുന്നതാണ് മര്യാദ!

അപ്പൊ തുടങ്ങിയാലോ 😊😀?

( പിന്നെ, വീട്ടിലെ പെണ്ണുങ്ങൾ എന്നത് ഇതൊക്കെ ചെയ്യാൻ ഉള്ളവർ ആണെന്ന് തലയിൽ ഉറച്ചു പോയ ചില ജന്മങ്ങൾ ഇതിന്റെ താഴെ വന്നു പലതും പറയും! അത് നിങ്ങൾ കാര്യമാക്കണ്ട. തലയിൽ തലച്ചോറിന് പകരം വേറെ പലതും ആണ് പാവങ്ങൾക്ക് 😊😊😊. ക്ഷമിച്ചേക്ക്

Ads by Google
Ads by Google
LATEST NEWS
TRENDING NOW