-->
നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. പ്രോസിക്യൂഷന്‍റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനുമെതിരെ ദിലീപ് നൽകിയ ഹർജികളും, ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത നൽകിയ ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കൂടുതൽ സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി ബി മിനിയാണ് കോടതിയിൽ ഹാജരായത്. എല്ലാ ഹർജികളും അടുത്ത മാസം 12-ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.
നടിയെ ആക്രമിച്ച കേസിൽ ആറ് കോടതി അലക്ഷ്യഹർജികളാണ് ഇന്ന് വിചാരണക്കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയായിരുന്നു ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജി. രഹസ്യവിചാരണയുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ഹർജിയിൽ ദിലീപിന്‍റെ വാദം. എന്നാൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതിക്ക് കൈമാറുകയാണ് വേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.