Sunday, March 15, 2026 Last Updated 26 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 09.25 AM

ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം ; നടിയെ ചോദ്യം ചെയ്യും, വാഹനത്തില്‍ താരമുണ്ടായിരുന്നു

uploads/news/2025/08/797925/abduction.jpg

കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടിയുടെ മൊഴിയെടുക്കും. ഞായറാഴ്ച്ച രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായത്.

സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി വഴിയില്‍ ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍.

ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു.

യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ മിഥുന്‍. അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW