Saturday, March 14, 2026 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 11.27 AM

പ്രകമ്പനം- ജനുവരി മുപ്പതിന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

uploads/news/2026/01/822061/prakambanam-release.jpg

വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.
ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്നു. നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ. എസ്.,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ - പ്രൊഡ്യൂസേർസ് - വിവേക് വിശ്വം, ഐ.എം. പി.. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് സുരേഷ്.

ഒരു കാംബസ്സും, ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം, അടിപൊളി ച്ചിത്രമാണിത്. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.

തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ .
ഗാനങ്ങൾ - വിനായക് ശശികുമാർ .
സംഗീതം - ബിബിൻ അശോക്.
ബി.ജി.എം ശങ്കർ ശർമ്മ.
ഛായാഗ്രഹണം - ആൽബി ആൻ്റെണി .
എഡിറ്റിംഗ് - സൂരജ് ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുൺ.
മേക്കപ്പ് ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്.
സ്റ്റിൽസ്- ഷാഫി ഷക്കീർ, ഷിബി ശിവദാസ്.
ഡിസൈൻ- യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW