-->
കൊച്ചി: യുഎഇയിലൂടെ ആഗോള വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫിക്കി വാണിജ്യ കൂടിക്കാഴ്‌ചകള്‍ ഒരുക്കുന്നു. ഈ മാസം 26, 27 തീയതികളില്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന വാണിജ്യ കൂടികാഴ്‌ചകളില്‍ യു.എ.ഇ വിപണിയിലൂടെ ബിസിനസ് വ്യാപിപ്പിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ (സെയ്‌ഫ് സോണ്‍) നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവ നേരിട്ട് മനസിലാക്കാം. സെയ്‌ഫ് സോണ്‍ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്താന്‍ അവസരമുണ്ടാകും. നിക്ഷേപ സാധ്യത, ഓപ്പറേഷണല്‍ സപ്പോര്‍ട്ട്, യു.എ.ഇയില്‍ ആയാസരഹിതമായി ബിസിനസ് നടത്താനുള്ള അവസരം എന്നിവയെല്ലാം നേരിട്ട് മനസിലാക്കാം.
ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സെപ) എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചും സെഷനുകളുണ്ടാകും. യു.എ.ഇ വിപണിയുടെ ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ആഗോള വിപണിയിലേക് ബിസിനസ് വ്യാപിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. സൗജന്യമായി പങ്കെടുക്കാമെങ്കിലും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഫോണ്‍:-9895392275.