-->
മട്ടാഞ്ചേരി: വിലയില്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സമീപകാലചരിത്രം ആവര്‍ത്തിച്ച് സ്വര്‍ണം. ഇന്നലെമാത്രം രണ്ടുതവണയായി അയ്യായിരത്തിലധികം രൂപ വര്‍ധിച്ചതോടെ പവന് വില 1,14,840 രൂപയെന്ന പുതിയ ഉയരംതൊട്ടു;ഗ്രാമിന് 14,355 രൂപ.
ഇന്നലെ രാവിലെ ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായി. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ ഗ്രാമിന് 225 രൂപ വീണ്ടും വര്‍ധിച്ച് 14,415 രൂപ തൊട്ടു. ഈ ഘട്ടത്തില്‍ പവന് 5,480 രൂപയുടേതായിരുന്നു വര്‍ധന. പവന് 1,15,320 രൂപയായിരുന്ന വില വൈകിട്ട് അഞ്ചിനുശേഷം 480 രൂപ കുറഞ്ഞ് ഗ്രാമിന് 14,355 രൂപയായി. പവന് 1,14,840 രൂപയിലേക്കു താഴ്‌ന്നെങ്കിലും വിലയില്‍ സര്‍വകാല റെക്കോഡാണ് സ്വര്‍ണം കുറിച്ചത്. സ്വര്‍ണ വ്യാപാര ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസം പവന് 5,000 രൂപ വര്‍ധിച്ചത്.
2,017-ല്‍ ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 20,000 രൂപയായിരുന്ന വിലയാണ് ഇപ്പോള്‍ 1,15,000 കടന്നത്.