Thursday, March 12, 2026 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.34 PM

പുതുവര്‍ഷം, പുതുവേഗം

ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലയിലേക്ക്‌ പുതുവര്‍ഷം നവോന്മേഷവും ശുഭാപ്‌തിവിശ്വാസവും കൊണ്ടുവരുന്നു. വ്യാപാരവും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിനും, ചെറുകിട ബിസിനസുകള്‍ക്കും സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും ആഗോള വിപണി പ്രവേശനം വിപുലീകരിക്കുന്നതിനും, തൊഴില്‍ സൃഷ്‌ടിക്കുന്നതിനും, ഓരോ പൗരനും ജീവിതം സുഗമമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും 2025-ല്‍ സ്വീകരിച്ച നിര്‍ണായക നടപടികള്‍ സഹായകമായി.
സ്‌റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത്‌ ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന സംരംഭമാണ്‌. ഇന്ന്‌ ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം ഗവണ്‍മെന്റ്‌ അംഗീകൃത സ്‌റ്റാര്‍ട്ടപ്പുകളുണ്ട്‌.
ഇന്ത്യ ഇപ്പോള്‍ ആഗോള ശ്രദ്ധാകേന്ദ്രമാണ്‌. വിശ്വാസമര്‍പ്പിക്കാവുന്ന ഒരു പങ്കാളിയായി നമ്മുടെ രാജ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ആഗോള അനിശ്‌ചിതത്വം ഉണ്ടായിരുന്നിട്ടും വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തിക്കൊണ്ട്‌, 2024-25ല്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി ആറു ശതമാനം വര്‍ധിച്ച്‌ 825.25 ബില്യണ്‍ യു.എസ്‌. ഡോളറിലെത്തി. കയറ്റുമതിക്കാരെ കൂടുതല്‍ പിന്തുണയ്‌ക്കുന്നതിനായി, ഗവണ്‍മെന്റ്‌ 25,060 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം പ്രഖ്യാപിച്ചു.
ജന്‍ വിശ്വാസും
ബിസിനസ്‌ സുഗമമാക്കലും

2025ലെ റദ്ദാക്കല്‍, ഭേദഗതി നിയമം കാലഹരണപ്പെട്ട 71 നിയമങ്ങള്‍ ഇല്ലാതാക്കി. അവയില്‍ ചിലത്‌ 1886 മുതലുള്ളതായിരുന്നു. ജന്‍ വിശ്വാസ്‌ സംരംഭത്തിനു കീഴില്‍, നിരവധി ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ക്രിമിനല്‍ വ്യവസ്‌ഥകള്‍ നീക്കം ചെയ്‌തു. ഈ പരിഷ്‌കാരങ്ങള്‍ ഭരണം മെച്ചപ്പെടുത്തുന്നു, ബിസിനസ്സ്‌ സുഗമമാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഇന്ത്യയുടെ നിയമ ചട്ടക്കൂട്‌ ആധുനിക സമ്പദ്‌വ്യവസ്‌ഥയുമായി പൊരുത്തപ്പെടുന്നുവെന്ന്‌ ഉറപ്പാക്കുന്നു.
കഴിഞ്ഞവര്‍ഷകാല സമ്മേളനത്തില്‍, പാര്‍ലമെന്റ്‌ ഷിപ്പിങ്‌, തുറമുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച്‌ സുപ്രധാന ബില്ലുകള്‍ പാസാക്കി. ഈ നിയമങ്ങള്‍ ഡോക്യുമെന്റേഷന്‍ ലളിതമാക്കുന്നു, തര്‍ക്ക പരിഹാരം എളുപ്പമാക്കുന്നു, ലോജിസ്‌റ്റിക്‌സ്‌ ചെലവ്‌ ഗണ്യമായി കുറയ്‌ക്കുന്നു. വാണിജ്യ രംഗത്ത്‌, ബിസിനസ്‌ എളുപ്പമാക്കല്‍ വര്‍ധിപ്പിക്കുന്ന സുതാര്യവും സൗകര്യപ്രദവുമായ നയങ്ങളിലൂടെ ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഫോറിന്‍ ട്രേഡ്‌ കയറ്റുമതിക്കാരെ പിന്തുണച്ചിട്ടുണ്ട്‌.
എഫ്‌.ടി.എകളും
'ലോക്കല്‍ ഫോര്‍ ഗേ്ലാബലും'

ഇന്ത്യയുടെ വ്യാപാര, നിക്ഷേപ തന്ത്രത്തിന്റെ ഒരു മാര്‍ഗനിര്‍ദേശ തത്വം പ്രാദേശിക സംരംഭകരെ, പ്രത്യേകിച്ച്‌ ചെറുകിട ബിസിനസുകള്‍, സ്‌റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകര്‍, കരകൗശല വിദഗ്‌ധര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക;ആഗോളതലത്തില്‍ വിജയിക്കാന്‍ അവരെ ശാക്‌തീകരിക്കുക എന്നതാണ്‌. ഈ ദര്‍ശനം പിന്തുടരുന്നതിനായി, കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന്‌ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്‌.ടി.എ.) ഉണ്ടാക്കി. ഇത്‌ യു.കെ., ന്യൂസിലാന്‍ഡ്‌, ഒമാന്‍ എന്നീ വികസിത വിപണികളിലേക്ക്‌ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക്‌ തീരുവ രഹിത പ്രവേശനം നല്‍കുന്നു. ഈ കരാറുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ ത്വരിതപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസുകള്‍, വിദ്യാര്‍ഥികള്‍, സ്‌ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക്‌ പരിവര്‍ത്തനകരമായ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.

ഇന്ത്യയുടെ താല്‍പര്യങ്ങള്‍
സംരക്ഷിക്കല്‍

ഈ കരാറുകള്‍ക്കുപുറമേ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, നോര്‍വേ, ഐസ്‌ലാന്‍ഡ്‌, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവ ഉള്‍പ്പെടുന്ന യൂറോപ്യന്‍ ഫ്രീ ട്രേഡ്‌ അസോസിയേഷനുമായി 2024 ല്‍ ഒപ്പുവച്ച എഫ്‌.ടി.എ. പ്രവര്‍ത്തനക്ഷമമാക്കി. ന്യൂസിലാന്‍ഡ്‌, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ആഗോള ക്ഷീര കയറ്റുമതിക്കാരുമായുള്ള കരാറുകളില്‍ ഉള്‍പ്പെടെ, എല്ലാ എഫ്‌.ടി.എകളിലും പൊതുവായ ഒരു വിഷയം ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലകളുടെ സംരക്ഷണമാണ്‌.
202425 വരെയുള്ള 11 സാമ്പത്തിക വര്‍ഷങ്ങളില്‍, ഇന്ത്യ 748 ബില്യണ്‍ യു.എസ്‌. ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ചു - അതിനു മുന്‍പുള്ള 11 വര്‍ഷത്തിനിടെ ലഭിച്ച 308 ബില്യണ്‍ യു.എസ്‌. ഡോളറിന്റെ ഏകദേശം രണ്ടര ഇരട്ടിയാണിത്‌.
മുന്നോട്ടുള്ള പാത

കൂട്ടിയിണക്കലിന്റെ വര്‍ഷമായിരുന്നു 2025: ആഭ്യന്തര സംരംഭവും ആഗോള ആവശ്യകതയും തമ്മില്‍; നയ പരിഷ്‌കരണവും ഡിജിറ്റല്‍ ശാക്‌തീകരണവും തമ്മില്‍; വളര്‍ന്നുവരുന്ന ചെറുകിട ബിസിനസുകളും രാജ്യാന്തര വിപണികളും തമ്മില്‍.
ഇനിയും വളരെയധികം ആവേശം മുന്നിലുണ്ട്‌. നിതി ആയോഗ്‌ അംഗം രാജീവ്‌ ഗൗബയുടെ നേതൃത്വത്തിലുള്ള ഒരു പാനല്‍ വിപുലമായ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പഠിക്കുന്നു. ഇന്ത്യ മുന്നോട്ടു പോകുമ്പോള്‍, മത്സരാധിഷ്‌ഠിത വ്യാപാരം, നൂതന വ്യവസായം, ആത്മവിശ്വാസവും സ്വാശ്രയത്വവും, കരുത്തുറ്റ സമ്പദ്‌വ്യവസ്‌ഥ എന്നിവയിലൂടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്‌. ഇന്ത്യയുടെ കയറ്റുമതിക്കാരുടെയും നിര്‍മാതാക്കളുടെയും കര്‍ഷകരുടെയും സേവന ദാതാക്കളുടെയും വിജയം രാജ്യത്തിന്റെ തന്നെ വിജയമാണ്‌.

പിയൂഷ്‌ ഗോയല്‍

Ads by Google
Wednesday 21 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW