Thursday, March 19, 2026 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 04.49 PM

'സജി ചെറിയാനെ ചങ്ങലയ്ക്കിടണം, രാജിവെച്ച് പുറത്ത് പോകണം'; ചെങ്ങന്നൂരില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം

uploads/news/2026/01/821930/5.gif
photo - facebook

പത്തനംതിട്ട: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങളയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.

'മന്ത്രി സജി ചെറിയാന്‍ മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസ്സില്ല. മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഐഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഐഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഐഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.

അതേസമയം വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സജി ചെറിയാന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു.

Ads by Google
Wednesday 21 Jan 2026 04.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW