Saturday, March 14, 2026 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 04.46 PM

' 60 വര്‍ഷം മുമ്പ് നടന്ന സംഭവം നിങ്ങള്‍ ഓര്‍മ്മിപ്പിച്ചു, അതിനെക്കുറിച്ച് ചിന്തിപ്പിച്ചു' ; പരാശക്തി കണ്ട് കമല്‍ഹാസന്‍ വിളിച്ച് അഭിനന്ദിച്ചു; സുധ കൊങ്കര

movie, says

ശിവകാര്‍ത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം കമല്‍ ഹാസന്‍ തന്നെ വിളിച്ചിരുന്നുവെന്നും അഭിനന്ദിച്ചുവെന്നും പറയുകയാണ് സുധ കൊങ്കര.

'കമൽഹാസൻ സാർ പരാശക്തി എന്ന സിനിമ കണ്ടു, ഏകദേശം 12:45 ന് വിളിച്ചു. അദ്ദേഹം പറഞ്ഞു, ‘60 വർഷം മുമ്പ് നടന്ന ഒരു സംഭവം നിങ്ങൾ ഓർമ്മിച്ചു, അതിനെക്കുറിച്ച് ഞങ്ങളെ ചിന്തിപ്പിച്ചു. അത് തന്നെ ഒരു വലിയ കാര്യമാണ്.’ എനിക്കും അങ്ങനെ തന്നെ തോന്നി,' സുധ കൊങ്കര പറഞ്ഞു.

ഹിന്ദി ഭാഷ തമിഴ് നാട്ടിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിൻ്റ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയത്.ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW