Saturday, March 14, 2026 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 03.27 PM

' രണ്ട് ഗര്‍ഭധാരണങ്ങളെ അതിജീവിച്ചു, ഒരു ഗര്‍ഭം അലസി, എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തും ശക്തമാണ്' ; ബോഡിഷേമിംഗ് കമന്റുകള്‍ക്ക് പേളിയുടെ മറുപടി

shares, journey
photo-www.instagram.com/pearlemaany/

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഈ ദമ്പതികള്‍ക്കുളളത്. ഇപ്പോഴിതാ ബോഡിഷേമിംഗ് കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് പേളി. തന്റെ ചില ഫോട്ടോകള്‍ക്കൊപ്പമാണ് പേളിയുടെ കുറിപ്പ്.

'ബോഡിഷേമിംഗ് കുഴപ്പമില്ല, ശരിയാണ് എന്ന് തോന്നുന്നവരോട് ഒരു നിമിഷം മൗനം. എന്നാൽ അങ്ങനയല്ല. ഒരിക്കലും അങ്ങനെയാകുകയുമില്ല. എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്.. അത് രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഗർഭം അലസി.. എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തേക്കാളും ശക്തമാണ്. സ്ത്രീകളേ, ഞാൻ നിങ്ങളോട് പറയുന്നു ഇതൊക്കെ നിങ്ങളെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയെ ഉള്ളൂ.നിങ്ങൾക്ക് അവരെ ചെറുതായി ഒന്ന് അലോസരപെടുത്താം എന്നാൽ ഒരിക്കലും തകർക്കാൻ സാധിക്കില്ല; എന്നായിരുന്നു പേളിയുടെ മറുപടി.

പേളിയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. പേളിയുടെ 4.0 ആണ് ഇതെന്ന് പങ്കാളിയായ ശ്രീനി കുറിച്ചു. ' രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത് കാരണം ബോഡിയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം,പക്ഷേ പ്രഗ്നൻസി സമയത്ത് മറ്റുള്ളവരെ പോലെ റസ്റ്റ്‌ എടുത്ത് വീട്ടിൽ ഇരിക്കുകയല്ല ചെയ്തത്. സ്വന്തമായി എഴുതി പാടിയ ഒരു പാട്ട് തന്നെ ഇറക്കി.(Chellakuttiye… ).പോരാത്തതിന് സ്വന്തം ജീവിതം എത്രത്തോളം വിജയം ആക്കാമോ അതിന് വേണ്ടി heard work ചെയ്തുകൊണ്ടേയിരിക്കുന്നു.

ഞാൻ ഉൾപ്പെടെയുള്ളവർക്ക് inspired ആകുന്നുവെന്ന് മാത്രം അല്ല, വീക്ക് ആയിട്ടിരിക്കുന്ന ഒരു പേഴ്‌സണെ സെക്കന്റുകൾക്കുള്ളിൽ മോട്ടിവേറ്റ് ചെയ്യുവാനും സന്തോഷിപ്പിക്കുവാനുമുള്ള കഴിവും ഉണ്ട്. ഇവിടെ ഞങ്ങൾ കാണുന്നത് സ്ട്രോങ്ങസ്റ്റ് ആയിട്ടുള്ള, എല്ലാവരെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പേർളി മാണിയെ ആണ്. ആ പേർളിയെ ആണോ ഈ ബോഡിഷേമിംഗ് ചെയ്യുന്നവർക്ക് തളർത്താൻ നോക്കുന്നെ,എങ്കിൽ അവർക്ക് തെറ്റി,' എന്നാണ് ഒരു ആരാധിക കമന്‍റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW