Saturday, March 14, 2026 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.07 AM

' ഒരുപാട് പ്രയാസങ്ങള്‍ നേരിട്ട് ഈ മനുഷ്യന്‍ ചെയ്ത സിനിമയാണ് ' ആട് 3'; കുറിപ്പുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

uploads/news/2026/01/821878/dharmajan-adu3.jpg

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ' ആട് 3'. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിളളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ്.ഷാജി പാപ്പനും പിളേളരും വീണ്ടുമെത്തുമ്പോള്‍ ആരാധകരും ഏറെ ആകാംക്ഷയിലാണ്.

ഇപ്പോഴിതാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പമുളള ചിത്രവും ആട് 3 സിനിമയെക്കുറിച്ചുളള കുറിപ്പുമാണ് താരം പങ്കിട്ടിരിക്കുന്നത്.

'' ആട് 3 ഷൂട്ടിംഗ് പൂര്‍ത്തിയായി ആട് വണ്ണിലും ആട് ടൂ വിലും ഞങ്ങള്‍ തമ്മില്‍ ഒരു ഫോട്ടോ പോലുമില്ല, ആട് 3 കഴിഞ്ഞപ്പോള്‍ ഒരു ഫോട്ടോ എടുക്കണമെന്ന് തോന്നി സന്തോഷം കണ്ടോ. ആട് 3 കഴിഞ്ഞതിന്റെ 127 ദിവസങ്ങള്‍ അഞ്ച് ഷെഡ്യൂളുകള്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിട്ട് ഈ മനുഷ്യന്‍ ചെയ്ത സിനിമയാണ് ആട് .3 മാര്‍ച്ച് 19 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നന്നായിവരാന്‍ പ്രാര്‍ത്ഥിക്കുമല്ലോ'', ചിത്രത്തിനൊപ്പം ധര്‍മ്മജന്‍ കുറിച്ചു.

ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW