Saturday, March 14, 2026 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.35 PM

10 വര്‍ഷം; തെരുവുനായയുടെ കടിയേറ്റ്‌ കേരളത്തില്‍ 118 മരണം

uploads/news/2026/01/821815/k5.jpg

കോതമംഗലം: കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ്‌ മരിച്ചത്‌ 118 പേര്‍. ഏറ്റവും കൂടുതല്‍ മരണം കൊല്ലം ജില്ലയില്‍, 21.
തിരുവനന്തപുരം: 16, പാലക്കാട്‌: 13, ആലപ്പുഴ: 12, തൃശൂര്‍: 11, എറണാകുളം: 9, കോഴിക്കോട്‌: 9, പത്തനംതിട്ട: 7, കണ്ണൂര്‍: 7, മലപ്പുറം: 4, ഇടുക്കിക 3, വയനാട്‌: 3, കോട്ടയം: 2, കാസര്‍ഗോഡ്‌: 1 എന്നിങ്ങനെയാണ്‌ മരണ നിരക്ക്‌. ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞുമുതല്‍ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തില്‍ തെരുവുനായയുടെ കടിയേറ്റ്‌ മരിച്ചു. പത്തു വയസില്‍ താഴെയുള്ള 12 കുട്ടികള്‍, 10 മുതല്‍ 20 വയസ്‌ വരെയുള്ളവര്‍: 9, മുപ്പത്‌ വരെ: 6, 40 വരെ: 17, 50 വരെ: 24, 60വയസു വരെ: 27, 70 വരെ: 15, 80 വരെ: 4, 80 ന്‌ മുകളില്‍ പ്രായമുള്ളവര്‍: 3 എന്നിങ്ങനെയാണ്‌ മരണപ്പെട്ടവരുടെ പ്രായമെന്നും ഫാര്‍മേഴ്‌സ് അവയര്‍നസ്‌ റിവൈവല്‍ മൂവ്‌മെന്‍റ്റ്‌ ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസിന്‌ ലഭിച്ച വിവരാവകാശ മറുപടി വ്യക്‌തമാക്കുന്നു.
പേവിഷബാധയേറ്റ 95 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പുറത്തു വന്ന കണക്കുകളിലുണ്ട്‌. പഞ്ചായത്ത്‌ വകുപ്പില്‍നിന്നോ ദുരിതാശ്വാസനിധിയില്‍നിന്നോ ഇത്തരം മരണങ്ങള്‍ക്കും ചികിത്സാച്ചെലവിനും നഷ്‌ടപരിഹാരം നല്‍കുന്നില്ലെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റില്‍നിന്നും ലഭിച്ച വിവരാവകാശരേഖ വ്യക്‌തമാക്കുന്നു. എന്നാല്‍, സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച റിട്ട. ജസ്‌റ്റിസ്‌ സിരിജഗന്‍ കമ്മിറ്റിയാണ്‌ ചികിത്സക്കായി നഷ്‌ടപരിഹാരം കൊടുക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കി വന്നിരുന്നത്‌. എന്നാല്‍, കമ്മറ്റി തുടരണോ വേണ്ടയോ എന്ന്‌ നിര്‍ദേശിക്കാതെ കേസ്‌ സുപ്രീം കോടതി തീര്‍പ്പാക്കിയതിനാല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. പകരം കേരളാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ കീഴില്‍ എല്ലാ ജില്ലകളിലും ഡിസ്‌ട്രിക്‌ട് സ്‌ട്രേ ഡോഗ്‌ വിക്‌ടിം കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കര്‍ണാടകയില്‍ തെരുവ്‌നായ കടിച്ച്‌ മരിച്ചാല്‍ സര്‍ക്കാര്‍ 5 ലക്ഷം നഷ്‌ടപരിഹാരം നല്‍കുന്നുണ്ട്‌.

Ads by Google
Tuesday 20 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW