Saturday, March 14, 2026 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.35 PM

നടയടച്ചതിനു പിന്നാലെ എസ്‌.ഐ.ടി. വീണ്ടും ശബരിമല സന്നിധാനത്ത്‌

uploads/news/2026/01/821812/k2.jpg

പത്തനംതിട്ട: മകരവിളക്ക്‌ തീര്‍ഥാടനം കഴിഞ്ഞ്‌ ശബരിമല നടയടച്ചതിനു പിന്നാലെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) സന്നിധാനത്ത്‌. പ്രതികളുടെ വീട്ടിലും സന്നിധാനത്തും ഉള്‍പ്പെടെ ഇ.ഡി. പരിശോധന നടത്തിയതിനു പുറമേയാണ്‌ എസ്‌.ഐ.ടിയും പരിശോധന തുടരുന്നത്‌.ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ ആറന്മുളയിലെത്തിയ ഇ.ഡി. സംഘം രാവിലെ ഏഴോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയ്‌ക്കു സമീപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ കീച്ചംപറമ്പില്‍ വീട്ടിലെത്തി. രണ്ട്‌ കാറുകളിലായി, സി.ആര്‍.പി.എഫ്‌. സുരക്ഷയിലാണ്‌ ഇ.ഡി. കോഴിക്കോട്‌ യൂണിറ്റില്‍നിന്നുള്ള സംഘമെത്തിയത്‌. പരിശോധന 10 മണിക്കൂറോളം നീണ്ടു. ദേവസ്വം റിട്ട. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഡി. സുധീഷ്‌കുമാറിന്റെ അടൂര്‍, മണ്ണടി ദേശംകല്ലുംമൂട്ടിലെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി. രാവിലെ 10.15-ന്‌ തുടങ്ങിയ പരിശോധന ഉച്ചകഴിഞ്ഞ്‌ അവസാനിച്ചു.

Ads by Google
Tuesday 20 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW