Saturday, March 14, 2026 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.34 PM

മുന്‍ ഡി.ജി.പി: ജേക്കബ്‌ തോമസ്‌ പ്രതിയായ ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ കേന്ദ്രത്തിന്‌ 25,000 രൂപ പിഴ

uploads/news/2026/01/821800/Jacob-thomas-IPS.jpg

കൊച്ചി: മുന്‍ ഡി.ജി.പി: ജേക്കബ്‌ തോമസ്‌ പ്രതിയായ ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന്‌ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീംകോടതി പിഴ ചുമത്തി. കോടതിയെ വിഡ്‌ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന്‌ ചോദിച്ച സുപ്രീംകോടതി 25,000 രൂപയാണ്‌ പിഴയാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ചുമത്തിയത്‌.
നെതര്‍ലാന്‍ഡിലേക്ക്‌ അന്വേഷണത്തിന്‌ പോകാനുള്ള ഉദ്യോഗസ്‌ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന്‌ കേന്ദ്രത്തിനായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി.രാജു കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്‌ തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിച്ചെന്നും സംസ്‌ഥാനത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത്‌ മുത്തുരാജ്‌, സ്‌റ്റാന്‍ഡിങ്‌ കൌണ്‍സല്‍ ഹര്‍ഷദ്‌ വി.ഹമീദ്‌ എന്നിവര്‍ കോടതിയില്‍ വ്യക്‌തമാക്കി. തുടര്‍ന്ന്‌ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം നിലപാട്‌ തിരുത്തി. ഇതോടെ രൂക്ഷമായ വിമര്‍ശനം നടത്തിയാണ്‌ സുപ്രീംകോടതി പിഴ ചുമത്തിയത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW