Saturday, March 14, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

ആറ്റില്‍ മുങ്ങിത്താഴ്‌ന്ന നാലുവയസുകാരിക്ക്‌ രക്ഷകനായി കോളജ്‌ വിദ്യാര്‍ഥി

കുട്ടനാട്‌: വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്കു വീണ നാലു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച്‌ ബന്ധുവായ യുവാവ്‌. മാമ്പുഴക്കരി പനിക്ക്‌ ബൈജു തോമസിന്റെയും ജാസ്‌മിന്‍ ബൈജുവിന്റെയും മകനായ റോഹന്‍ ഡി. ജേക്കബാണ്‌ (19) നാട്ടിലെ താരമായത്‌. ചങ്ങനാശേരി എസ്‌.ബി. കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്‌ റോഹന്‍. മാമ്പുഴക്കരി പനികീഴില്‍ ജോഷി കുര്യന്റെ മകള്‍ ആന്‍ മരിയയാണ്‌ കഴിഞ്ഞ ശനിയാഴ്‌ച രാവിലെ അപകടത്തില്‍പ്പെട്ടത്‌. വീട്ടുമുറ്റത്ത്‌ കുമള ഊതിപ്പറപ്പിച്ച്‌ കളിക്കുന്നതിനിടെ തൊട്ടടുത്തായി ഒഴുകുന്ന പമ്പയാറ്റിലേക്ക്‌ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
ഈ സമയത്ത്‌ ബന്ധുവായ റോഹന്‍ ഈ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. ആന്‍ മരിയയുടെ മാതാവ്‌ ജോബ്‌ ജോഷിയുടെനിലവിളി കേട്ട്‌ റോഹന്‍ ഉടന്‍തന്നെ ആറ്റിലേക്കു ചാടി കുട്ടിയെരക്ഷിക്കുകയായിരുന്നു. റോഹന്റെ കൃത്യസമയത്തുള്ള ഇടപെടലാണ്‌ ആന്‍ മരിയയുടെ ജീവന്‍ രക്ഷിച്ചത്‌. വീഴ്‌ചയ്‌ക്കിടെ കല്‍ക്കെട്ടില്‍ ഇടിച്ച്‌ കുട്ടിക്കു പരുക്കേറ്റിരുന്നു.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW